തീയാടിക്കൽ ∙ നാൽക്കവലയ്ക്കു സമീപം പാതയിലേക്കു ശിഖരങ്ങളടക്കം ചരിഞ്ഞു നിൽക്കുന്ന ബദാം മരം അപകട ഭീഷണിയാകുന്നതായി പരാതി.
പൂവനക്കടവ് – ചെറുകോൽപുഴ റോഡിൽ തീയാടിക്കൽ ജംക്ഷന് സമീപമാണു ഈ കാഴ്ച. 30 വർഷത്തിനുമേൽ പഴക്കമുള്ള 70 അടിയിലധികം ഉയരമുള്ള ഈ വൃക്ഷത്തിന്റെ ശിഖരങ്ങൾ ഏതുനിമിഷവും ചീന്തിവീഴവുന്ന നിലയിലുമാണ്.
തായ്വേരുകൾ പൊന്തിനിൽക്കുന്നതിനാൽ വൃക്ഷം കടപുഴകാനും സാധ്യത.
മരത്തിന്റെ സമീപത്തുകൂടി വൈദ്യുതകമ്പികളും കടന്നുപോകുന്നത് ആശങ്കവർധിപ്പിച്ചിരിക്കുകയാണ്. ഇടതടവില്ലാതെ വാഹനസഞ്ചാരമുള്ള പാതയിൽ അപകട
സാധ്യത ഏറിനിൽക്കുകയാണ്. ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

