ഗുരുവായൂർ ∙ കണ്ണന്റെ ഇഷ്ടകീർത്തനങ്ങൾ പാടിയും ആസ്വാദകരെ കൊണ്ട് ഒപ്പം പാടിച്ചും നന്ദഗോവിന്ദം ഭജൻസ് ടീം ഗുരുവായൂരിൽ സംഗീത സാഗരം തീർത്തു. കോടതി വിളക്കിനോട് അനുബന്ധിച്ച് മേൽപുത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ഭക്തിസാന്ദ്രമായ സംഗീത നിശ. വിഖ്യാതമായ കീർത്തനങ്ങൾ ആലപിച്ചപ്പോൾ ഭക്തജനങ്ങളും ലയിച്ചു പാടി.
പതിനായിരക്കണക്കിന് ആസ്വാദകരാണ് ആനന്ദഭജനത്തിൽ പങ്കാളികളായത്. നന്ദഗോവിന്ദം ഭജൻസിലെ നവീൻ ശ്രീധരൻ, ശ്രീലാൽ വേണു, വിഷ്ണു വേണുഗോപാൽ, ബിജു ചാലക്കുടി എന്നിവർ ഭജൻസിന് നേതൃത്വം നൽകി.
ആയിരങ്ങൾ ഒഴുകിയെത്തി
ഭജൻസ് ആസ്വദിക്കാൻ ഇന്നലെ ഉച്ച മുതൽ ജനങ്ങൾ ഒഴുകിയെത്തി.500 പേർക്ക് ഇരിക്കാൻ മാത്രം കഴിയുന്ന ഓഡിറ്റോറിയത്തിനു പുറത്ത് 1000 പേർക്കുള്ള കസേരകൾ കൂടി ഇട്ടെങ്കിലും ഇതൊന്നും മതിയായില്ല. ഇന്നർ, ഔട്ടർ റിങ് റോഡുകൾ വാഹനങ്ങളെ കൊണ്ടു നിറഞ്ഞു.
വൈകിട്ട് 5 മുതൽ രാത്രി വൈകും വരെ ഗതാഗതക്കുരുക്കായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

