അഭിമുഖം 12നും 13നും
കോട്ടയം ∙ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാനേജർമാർ സമന്വയ മുഖേന റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ നികത്തുന്നതിനു 12നും 13നും അഭിമുഖം നടത്തും. 12നു അധ്യാപക, ക്ലർക്ക്, ഒഎ തസ്തികകളിലേക്കുള്ള പട്ടികയിൽ ഉൾപ്പെട്ടവരെയാണ് പരിഗണിക്കുക.
13നു എഫ്ടിഎം തസ്തികയിലേക്കുള്ള പട്ടികയിൽ അഭിമുഖം നടക്കും. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലാണ് അഭിമുഖം നടത്തുന്നത്.
തിരിച്ചറിയൽ രേഖ, എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഭിന്ന ശേഷി സംബന്ധിച്ച മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ,ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷനാലിറ്റി സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകൾ കൊണ്ടു വരണമെന്നു അധികൃതർ അറിയിച്ചു.
കവിതാ മത്സരം: രചനകൾ ക്ഷണിച്ചു
ചങ്ങനാശേരി ∙ പ്രഫ. ഏറ്റുമാനൂർ സോമദാസൻ സ്മാരക ട്രസ്റ്റ് നടത്തുന്ന കവിതാ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു.
ഹൈസ്കൂൾ / ഹയർ സെക്കൻഡറി, കോളേജ് (ബിരുദ /ബിരുദാനന്തരം) വിഭാഗങ്ങളിലാണ് മത്സരം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
കവിതകൾ 15നു മുൻപായി 9447608856, 9961003657 നമ്പരുകളിൽ വാട്സാപ് ചെയ്യണം.
ആർട്ട് ഓഫ് ലിവിങ് ഹാപ്പിനസ് പ്രോഗ്രാം
ഏറ്റുമാനൂർ ∙ ആർട്ട് ഓഫ് ലിവിങ് ഹാപ്പിനസ് പ്രോഗ്രാം 11 മുതൽ 16 വരെ മഹാദേവക്ഷേത്രത്തിനു സമീപമുള്ള ക്ഷേത്ര സംരക്ഷണ സമിതി ഹാളിൽ നടക്കും. ഫോൺ: 94956 54679, 82898 69518
‘കേരഗ്രാമത്തിൽ’ അംഗമാകാം
ഏറ്റുമാനൂർ ∙ നഗരസഭ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന ‘കേരഗ്രാമം’ പദ്ധതിയിൽ അംഗമാകാൻ കർഷകർക്ക് അവസരം.
കൃഷിഭവനിൽ അപേക്ഷ നൽകണം. കരം അടച്ച രസീത്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും നൽകണം.
നേന്ത്രവാഴ വിത്ത് വിതരണം|
കുമരകം ∙ 2025 – 2027 വർഷത്തേക്കുള്ള നാളികേരത്തിന്റെ സുസ്ഥിര ഉൽപാദനക്ഷമത വർധനയ്ക്കുള്ള സമഗ്ര കേരവികസന പദ്ധതിയിലേക്ക് കൊച്ചിൻ കോക്കനട്ട് ബോർഡ് കുമരകം കോക്കനട്ട് ഫെഡറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ വഴി ഇടവിളയായി നേന്ത്രവാഴ വിത്തുകൾ നൽകുന്നു. വെസ്റ്റ് നാളികേര സംഘത്തിന്റെ കീഴിൽ അപേക്ഷ നൽകിയ എല്ലാ കർഷകർക്കും കായ്ഫലമുള്ള തെങ്ങ് ഒന്നിന് ഒരു വാഴ വിത്ത് എന്ന അനുപാതത്തിൽ സൗജന്യമായി നൽകും.
വിതരണം നാളെ 10 മുതൽ 4 വരെ കോട്ടയം ക്ലബ്ബിന് സമീപമുള്ള ബിൽഡിങ്ങിൽ ലഭിക്കും. ഫോൺ– 9447289228, 9446195939
4ജി മേള
കാളകെട്ടി ∙ പിഎച്ച്സിക്ക് സമീപമുള്ള പിണ്ണാക്കനാട് ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിൽ 10, 11 തീയതികളിൽ 4ജി മേള നടത്തും.
ദീപാവലി ഓഫറായി 30 ദിവസം നെറ്റും കോളുകളും സൗജന്യമായി ലഭിക്കുന്ന റീചാർജ് ഉൾപ്പെടെ പുതിയ സിം, പോർട്ടിങ് എന്നിവ ലഭ്യമാണ്. സിം എടുക്കുന്നതിനു ആധാർ നമ്പർ പറഞ്ഞു കൊടുത്താൽ മാത്രം മതി.
വിവരങ്ങൾക്ക് – 9447094449
പിഎസ്സി ഡിഗ്രി ലവൽ പരീക്ഷകൾക്കായി ഹൊറൈസണിൽ പരിശീലനം
കോട്ടയം∙ കമ്പനി ബോർഡ് അസിസ്റ്റന്റ് പ്രിലിംസ് ആൻഡ് മെയിൻസ് പരീക്ഷകൾ ഉൾപ്പെടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ഈ വർഷവും അടുത്ത വർഷവും നടത്താൻ തീരുമാനിച്ച വിവിധ ഡിഗ്രി ലവൽ പരീക്ഷകൾക്കായി മനോരമ ഹൊറൈസൺ 17 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് അപേക്ഷിക്കാം. വിദഗ്ധ അധ്യാപകർ നടത്തുന്ന കോഴ്സിൽ എല്ലാ വിഷയങ്ങളുടെയും മികച്ച കവറേജിനൊപ്പം റിക്കോർഡ് ചെയ്ത ക്ലാസുകൾ, ടെസ്റ്റ് സീരീസ്, മോക്ക് ടെസ്റ്റുകൾ, തീവ്ര പരിശീലനം തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.
പൂർണമായും ഓൺലൈനായി നടക്കുന്ന ക്ലാസുകൾ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരിക്കും. പരീക്ഷാ തീയതി വരെ സ്റ്റഡി മെറ്റീരിയലുകളും കോഴ്സിനൊപ്പം ലഭ്യമാകും.
വിവരങ്ങൾക്കും റജിസ്ട്രേഷനും ക്യുആർ കോഡ് സ്കാൻ ചെയ്യാം. ഫോൺ: 90489 91111.
വെബ്സൈറ്റ്: www.manoramahorizon.com
ജല വിതരണംതടസ്സപ്പെടും
കടുത്തുരുത്തി ∙ കടുത്തുരുത്തി, കല്ലറ, വെള്ളൂർ, മുളക്കുളം, ഞീഴൂർ, ഉഴവൂർ, വെളിയന്നൂർ, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടിവി പുരം, തലയാഴം , വെച്ചൂർ എന്നീ പഞ്ചായത്തുകളിലും വൈക്കം മുനിസിപ്പാലിറ്റിയിലും ശുദ്ധജല വിതരണത്തിൽ അടുത്ത 30 ദിവസത്തേക്ക് തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

