ചാത്തന്നൂർ ∙ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ദേശീയപാതയിൽ ശീമാട്ടി മേൽപ്പാതയുടെ സംരക്ഷണ ഭിത്തിയിലേക്ക് ഇടിച്ചു കയറി ഏതാനും യാത്രക്കാർക്കു പരുക്കേറ്റു. സംരക്ഷണ ഭിത്തിയിൽ തട്ടി ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി.
ഇന്നലെ രാവിലെ 10നാണ് അപകടം. മേൽപ്പാതയുടെ മധ്യഭാഗത്ത് അടിപ്പാത കടന്നു പോകുന്ന പാലത്തിന്റെ ഇരുവശത്തെയും സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയായിട്ടില്ല.
കോൺക്രീറ്റ് ചെയ്യാതെ കമ്പികൾ മാത്രം ഉള്ള ഈ ഭാഗത്തേക്കു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ റോഡിന്റെ വശത്ത് സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബിൽ ഇടിച്ചാണ് ബസ് നിയന്ത്രണം തെറ്റിയത്.
മേൽപ്പാതയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെ സംരക്ഷണ ഭിത്തിയിലേക്കാണ് ഇടിച്ചു കയറിയത്. വാഹനങ്ങൾ വേഗത്തിൽ കടന്നു വരുന്ന ഭാഗത്ത് വച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബ് വലിയ അപകട ഭീഷണിയാണ് .
സുഗമമായ പാതയിലൂടെ വേഗത്തിൽ വരുന്ന വാഹനത്തിനു റോഡിന്റെ വശത്ത് കുറുകെ ഇരിക്കുന്ന കോൺക്രീറ്റ് സ്ലാബ് പെട്ടെന്നു തിരിച്ചറിയാൽ കഴിയാതെ വരും.
തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്കു വന്ന ബസാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവർ പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

