ഇന്നലെ കേരളത്തിൽ ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമാണ് വില.
ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. രാജ്യാന്തരവില ഔൺസിന് 4,001 ഡോളറിൽതന്നെ നിൽക്കുന്നു.
അതേസമയം, യുഎസിൽ ട്രംപ് ഗവൺമെന്റിന്റെ ഷട്ട്ഡൗൺ പരിഹാരമില്ലാതെ നീളുന്നതും യുഎസ് ഡോളർ നേരിടുന്ന തളർച്ചയും സ്വർണവിലയെ വൈകാതെ മേലോട്ട് നയിച്ചേക്കുമെന്ന ആശങ്കകൾ ശക്തമാണ്.
അങ്ങനെയെങ്കിൽ കേരളത്തിലും വില കൂടാം.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 9,235 രൂപയിലും വെള്ളിവില ഗ്രാമിന് 162 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു. എന്നാൽ, ചില ജ്വല്ലറികൾ 18 കാരറ്റിന് ഈടാക്കുന്നത് 9,195 രൂപ മാത്രമാണ്.
വെള്ളിക്ക് 157 രൂപയും. 7,160 രൂപയാണ് 14 കാരറ്റ് സ്വർണം ഗ്രാമിന് വില; 9 കാരറ്റിന് 4,620 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

