ചെർപ്പുളശ്ശേരി ∙ പുത്തനാൽക്കൽ ജംക്ഷനിലെ പുതിയ ബസ് സ്റ്റാൻഡ് തുറന്നു പ്രവർത്തിക്കാൻ ആർടിഎയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ 8 മുതൽ ചെർപ്പുളശ്ശേരി പട്ടണത്തിലും ബസ് സ്റ്റാൻഡിലും ഗതാഗത പരിഷ്കരണം നിലവിൽ വരും. അനധികൃത പാർക്കിങ്ങിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
പുതിയ ബസ് സ്റ്റോപ്പുകൾ നിർണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കും. ഇഎംഎസ് റോഡിൽ നിന്നു കയറിവരുന്ന ഭാഗത്ത് വലതുവശത്തേക്ക് തിരിയുന്നത് തടയുന്നതിന് ഡിവൈഡർ സ്ഥാപിച്ച് ദീർഘിപ്പിക്കും.
നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ചെർപ്പുളശ്ശേരിയിൽ നിന്നു പട്ടാമ്പി, നെല്ലായ വഴി ഷൊർണൂർ, കൊപ്പം, മാവുണ്ടീരിക്കടവ്, മപ്പാട്ടുകര ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടണം.
ഈ ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകളും പുതിയ സ്റ്റാൻഡിൽ പ്രവേശിക്കണം. പുതിയ സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകൾ പഴയ സ്റ്റാൻഡിനു പുറത്ത് ക്രമീകരിച്ച ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റി സർവീസ് തുടരണം.
തിരിച്ച് പട്ടാമ്പി റോഡിൽ നിന്നു പുതിയ സ്റ്റാൻഡിലേക്ക് വരുന്ന ബസുകൾ എകെജി റോഡിനു പടിഞ്ഞാറു ഭാഗത്ത് ക്രമീകരിച്ച ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി വേണം പുതിയ സ്റ്റാൻഡിലെത്താൻ. പെരിന്തൽമണ്ണ, പാലക്കാട്, മണ്ണാർക്കാട് ഭാഗത്തു നിന്ന് കച്ചേരിക്കുന്ന് വഴി വരുന്ന ബസുകൾ പുതിയ സ്റ്റാൻഡിന്റെ പുറത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പഴയ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം.പഴയ സ്റ്റാൻഡ് അടയ്ക്കേണ്ട സാഹചര്യം നിലവിലുള്ളതിനാൽ ബസ് സ്റ്റാൻഡ് അടച്ച് അറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ കച്ചേരിക്കുന്ന് വഴി വരുന്ന ബസുകൾ പട്ടാമ്പി റോഡിൽ ഗവ.ആശുപത്രിക്കു സമീപം യാത്ര അവസാനിപ്പിക്കണം.
തിരിച്ച് ആശുപത്രി സ്റ്റോപ്പിന്റെ ഇറക്കത്തിൽ ഉള്ള വീതി കൂടിയ സ്ഥലത്തു നിന്നു യാത്ര പുറപ്പെടണം.ഒറ്റപ്പാലം ഭാഗത്തേക്കു പോകുന്ന ബസുകൾ പഴയ സ്റ്റാൻഡിന്റെ പ്രവർത്തനങ്ങൾ നിർത്തുന്നതു വരെ നിലവിലുള്ള സ്ഥിതി തുടരണം. പാസിങ് വാഹനങ്ങളുടെ കാര്യത്തിൽ ബന്ധപ്പെട്ട
സംഘടനകൾക്ക് നിയമാനുസൃത തീരുമാനങ്ങളെടുക്കാവുന്നതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

