കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പിക്ചർ ആർക്കൈവിങ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം (പാക്സ്– PACS) 4 മാസത്തിനകം നടപ്പാക്കുമെന്ന് അധികൃതർ. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായാണ് പാക്സ് വരുന്നത്.
രാജ്യത്ത് 2 സർക്കാർ ആശുപത്രികളിൽ മാത്രമാണ് പാക്സ് ഉള്ളത്.
പാക്സ് വരുന്നതോടെ റേഡിയോളജി ചിത്രങ്ങൾ ഡോക്ടർമാർക്ക് അവരവരുടെ മുറിയിൽ ഇരുന്ന് പരിശോധിക്കാം. ചിത്രങ്ങൾ വർഷങ്ങളോളം സൂക്ഷിച്ച് വയ്ക്കാനും സാധിക്കും എന്നതും പാക്സിന്റെ പ്രത്യേകതയാണ്.
ഫിലിമിന്റെ ചെലവ് ഒഴിവാകും. കിഫ്ബി ഫണ്ടിൽ നിന്ന് 10 കോടി രൂപ മുടക്കിയാണ് നടപ്പാക്കുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റേഡിയോളജി വിഭാഗവും ആധുനീകരണത്തിന്റെ പാതയിലാണ് പുതിയ സർജിക്കൽ ബ്ലോക്കിന്റെ താഴത്തെ നില മുഴുവനും ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനായി റേഡിയോളജി വിഭാഗത്തിന് നൽകി.
256 സ്ലൈസ് സിടി സ്കാൻ മെഷീൻ, 3 ടെസ്ല എംആർഐ മെഷീൻ, ഡിജിറ്റൽ എക്സ്റേ മെഷീൻ, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീൻ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു. ഇവ സ്ഥാപിക്കുന്നതിന് 39 കോടി ചെലവായി.
മാമോഗ്രാഫി, അൾട്രാ സൗണ്ട് സ്കാനിങ് മെഷീനുകളും സ്ഥാപിച്ചു. ജനറൽ സർജറി, ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ന്യൂറോ സർജറി, ന്യൂറോ മെഡിസിൻ, കാൻസർ, പകർച്ച വ്യാധി, ഗ്യാസ്ട്രോ, യൂറോ, നെഫ്രോളജി തുടങ്ങി പ്രധാന വിഭാഗങ്ങൾക്കെല്ലാം പ്രയോജനമാകുമെന്നു റേഡിയോളജി വിഭാഗം മേധാവി ഡോ.
കെ.സജിത പറഞ്ഞു. പുതിയതായി സ്ഥാപിച്ച 256 സ്ലൈസ് സിടി സ്കാൻ മെഷീൻ ഉപയോഗിച്ച് ഹൃദയ ധമനികളിലെ ബ്ലോക്ക് നിമിഷങ്ങൾ കൊണ്ട് കണ്ടുപിടിക്കാം.
രോഗിയെ അഡ്മിറ്റ് ചെയ്ത് പരിശോധനയ്ക്ക് സജ്ജമാക്കേണ്ടതില്ല. ഹൃദ്രോഗ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പിന്നീട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ വളരെ എളുപ്പം രോഗ നിർണയം നടത്താം.
കുഞ്ഞു കുട്ടികളിലെ ഹൃദ്രോഗ ചികിത്സയ്ക്കും ഏറെ സഹായകമാണ്.
ഹൃദയാഘാതമുണ്ടായവരുടെ ഹൃദയ ഭിത്തികളുടെ കേടുപാടുകൾ പുതിയ എംആർഐ മെഷീൻ ഉപയോഗിച്ച് പെട്ടെന്ന് പരിശോധിക്കാൻ സാധിക്കും. സന്ധികളിലെ രക്ത ഓട്ടം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നത് വാത ചികിത്സയിൽ നിർണായകമാകും.
ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി മെഷീൻ കുടലിലെയും വയറിനുള്ളിലുള്ള അവയവങ്ങളുടെ കുഴലുകളിലെയും ഗ്രന്ഥികളിലെയും അസുഖങ്ങളുടെ ചികിത്സ എളുപ്പമാക്കും. അതേസമയം പുതിയ മെഷീൻ ഉപയോഗിക്കുമ്പോൾ നിലവിലുള്ള സിടി സ്കാൻ നിരക്കുകളിൽ വലിയ വ്യത്യാസം ഇല്ല.
പുതിയ എംആർഐ മെഷീൻ ഉപയോഗിക്കുമ്പോൾ നിലവിലുള്ളതിനെക്കാൾ 500 രൂപ കൂടുതലാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

