ആലപ്പുഴ∙ ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്ക് സമീപം ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. തുറവൂർ ഒന്നാം വാർഡ് പള്ളിത്തോട് പുന്നയ്ക്കൽ ബെൻസിൻ്റെ മകൻ അമൽ (36) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാന്ന് അപകടം നടന്നത്. ടോറസ് ലോറിയുടെ പിൻചക്രങ്ങൾ അമലിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചു തന്നെ യുവാവ് മരിച്ചു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

