കോട്ടയം ∙ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുന്ന അനാഥരുടെ മൃതദേഹങ്ങളും മോർച്ചറിയിൽ എത്തുന്ന അനാഥ മൃതദേഹങ്ങളും സംസ്കരിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ആർപ്പൂക്കര, അയ്മനം, അതിരമ്പുഴ പഞ്ചായത്തുകളിൽ പൊതു ശ്മശാനമില്ലാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ടെന്നും മന്ത്രി വി.എൻ വാസവൻ. അതിനാലാണ് മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 50 ലക്ഷം രൂപ ചെലവിൽ ഗ്യാസ് ശ്മശാനം നിർമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജ് വളപ്പിൽ നിർമിക്കുന്ന ആധുനിക പൊതു ശ്മശാനത്തിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി.പുന്നൂസ് അധ്യക്ഷത വഹിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. അടുത്ത മാർച്ചിൽ പണി പൂർത്തീകരിക്കുമെന്ന് സൊസൈറ്റി ഉദ്യോഗസ്ഥർ സമ്മേളനത്തിൽ മന്ത്രിക്ക് ഉറപ്പ് നൽകി.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടി ശ്മശാനം ഉപയോഗിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെയും ടീമംഗങ്ങളെയും സർക്കാരിനുവേണ്ടി മന്ത്രി അഭിനന്ദിച്ചു.
സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ്, വൈസ് പ്രസിഡന്റ് അരുൺ ഫിലിപ്, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ആർഎംഒ ഡോ.
സാം ക്രിസ്റ്റി മാമ്മൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

