കുമളി∙ വെള്ളം ഒഴുകുന്നതിന് തടസ്സമായി ആനവച്ചാൽ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു. മാലിന്യമുക്ത പെരിയാർ എന്ന പേരിൽ വനം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മാസം അവസാനം പെയ്ത ശക്തമായ മഴയിൽ കുമളി ടൗണിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് വെള്ളമൊഴുക്കിൻ്റെ തടസ്സം നീക്കുന്ന നടപടികളുമായി പഞ്ചായത്ത് രംഗത്തിറങ്ങിയത്. വനംവകുപ്പിൻ്റെ കീഴിലുള്ള സ്ഥലമായതിനാലാണ് അവരുടെ സഹായത്തോടെ ശുചീകരണം നടത്തുന്നത്.
കുമളിയിലെ 2 തോടുകളിലെ വെള്ളം ആനവച്ചാലിൽ സംഗമിച്ച് തേക്കടി കനാലിലേക്കാണ് ഒഴുകുന്നത്.
വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ തോടുകളിലൂടെ എത്തുന്നുണ്ട്. ഇത് വന്യമൃഗങ്ങൾക്കും പ്രകൃതിക്കും ഭീഷണി ആയതോടെയാണ് പെരിയാറിനെ പ്ലാസ്റ്റിക്മുക്തമാക്കുക എന്ന ലക്ഷ്യവുമായി വനം വകുപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി സെബാസ്റ്റ്യൻ നിർവഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

