മുട്ടം∙ ടൗണിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്നു പാമ്പിനെ പിടികൂടി. ഇന്നലെ വൈകിട്ട് 5 മണിയോടെ മൂലമറ്റം ബസ് സ്റ്റോപ്പിനു സമീപം നിർത്തിയിട്ടിരുന്ന സ്കൂട്ടറിലാണ് പാമ്പിനെ കണ്ടത്. സ്കൂട്ടറിന്റെ ഉടമ നീലൂർ സ്വദേശി ബേബി സ്കൂട്ടറിൽ കയറാൻ തുടങ്ങിയപ്പോഴാണ് ഹാൻഡിലിനു സമീപം പാമ്പ് ഇരിക്കുന്നത് ശ്രദ്ധയിൽപെട്ടത്.
ഇതിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് സ്കൂട്ടറിനകത്തേക്ക് ഇഴഞ്ഞുപോയി. തുടർന്ന് വർക്ഷോപ്പിൽനിന്നു മെക്കാനിക്കിനെ വിളിച്ചുവരുത്തി സ്കൂട്ടറിന്റെ മുൻവശം അഴിച്ചുമാറ്റിയെങ്കിലും പാമ്പിനെ കാണാൻ സാധിച്ചില്ല. തുടർന്ന് സ്കൂട്ടർ മറിച്ചിട്ടുനോക്കിയപ്പോൾ പാമ്പ് അടിവശത്തിരിക്കുന്നത് കണ്ടു.
പാമ്പിനെ ഉടൻ തന്നെ നാട്ടുകാർ പിടികൂടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

