കുറുപ്പന്തറ ∙ ബസുകൾ കയറാത്ത പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തിലെ കോൺക്രീറ്റ് സ്ലാബ് പതിവായി ഒടിയുന്നത് എങ്ങനെ? കുറുപ്പന്തറയിലെ ജനങ്ങളാണ് ചോദിക്കുന്നത്. ഇതു മൂന്നാം തവണയാണ് മാഞ്ഞൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാൻഡിലേക്കുള്ള കോൺക്രീറ്റ് സ്ലാബ് ഒടിയുന്നത്.
ഒടിഞ്ഞു തകർന്നു കിടന്നിരുന്ന സ്ലാബ് മാഞ്ഞൂർ വികസന സമിതിയുടെ പരാതിയെ തുടർന്ന് മാറ്റി പുതിയ സ്ലാബ് സ്ഥാപിച്ചിരുന്നു. ഇതിനു ശേഷമാണ് സ്റ്റാൻഡിൽ ബസുകൾ കയറിത്തുടങ്ങിയത്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്ലാബ് ഒടിഞ്ഞു ബസുകൾ കയറാതെയായി.
ഈ സ്ലാബ് മാറ്റി പുതിയ സ്ലാബ് സ്ഥാപിച്ചു. ഇതും ഒടിഞ്ഞു.
പിന്നീട് ഇവിടെ ഇരുമ്പു കമ്പികൾ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഈ കമ്പികളോടു ചേർന്നുള്ള കോൺക്രീറ്റ് സ്ലാബാണ് ഓടയിലേക്ക് ഒടിഞ്ഞുതാഴ്ന്ന നിലയിൽ കണ്ടത്. സ്റ്റാൻഡിൽ ഇപ്പോൾ ബസുകൾ കയറുന്നില്ല.
ഇതിനെതിരെ കഴിഞ്ഞ ദിവസം പഞ്ചായത്തിനു മുൻപിൽ ധർണ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്ലാബ് ഒടിഞ്ഞു താഴ്ന്നതെന്ന് ഗ്രാമവികസന സമിതി സെക്രട്ടറി വിൻസന്റ് ചിറയിൽ പറഞ്ഞു.
ബസ് സ്റ്റാൻഡ് തുറന്നു നൽകാൻ ഇഷ്ടമില്ലാത്ത ചിലരാണ് സ്ലാബുകൾ ഒടിയുന്നതിനു പിന്നിലെന്നാണ് ഗ്രാമവികസന സമിതിയുടെ ആരോപണം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

