തിരുവനന്തപുരം ∙ നഗരത്തിൽ 10, 11 തീയതികളിൽ ജലവിതരണം മുടങ്ങും. തിരുമല, കരമന സെക്ഷനുകളുടെയും പിഎച്ച് ഡിവിഷൻ നോർത്ത് ഓഫിസിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വിതരണം തടസ്സപ്പെടുക. പിടിപി നഗർ, പാറാമല എന്നിവിടങ്ങളിലെ ഭൂതല ജലസംഭരണികളുടെ ശുദ്ധീകരണവും പിടിപിയിലെ വാൽവിന്റെ അറ്റകുറ്റപ്പണിയും കഴിഞ്ഞ ദിവസങ്ങളിൽ നടത്താനായിരുന്നു ജലഅതോറിറ്റിയുടെ തീരുമാനം. ഇതാണ് 10, 11 തിയതികളിലേക്ക് മാറ്റി വച്ചതെന്ന് അധികൃതർ അറിയിച്ചു.
ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങൾ
പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലേ, സിപിടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുങ്കാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാലമുക്ക്, എസ്റ്റേറ്റ്,
പൂഴിക്കുന്ന് വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ നോർത്ത് ഓഫിസിന്റെ പരിധിയിൽ ഉൾപ്പെട്ട കുന്നുകുഴി, കണ്ണമ്മൂല, പാളയം, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻമൂട്, വെള്ളയമ്പലം, ജവാഹർ നഗർ, നന്തൻകോട്, കവടിയാർ, മെഡിക്കൽ കോളജ്, വഞ്ചിയൂർ, തമ്പാനൂർ, പാളയം, പേട്ട, ചാക്ക, പെരുന്താന്നി, വെട്ടുകാട്, ശംഖുമുഖം, എന്നീ പ്രദേശങ്ങളിൽ 10ന് പൂർണമായും 11നു ഭാഗികമായും ജലവിതരണം തടസ്സപ്പെടും. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1916 – ൽ ബന്ധപ്പെടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

