ചേർത്തല∙ ചേർത്തല നഗരത്തിൽ പുനർ നിർമിച്ച സെന്റ് മേരീസ് പാലം നാളെ വൈകിട്ട് 3ന് മന്ത്രി പി.എം.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിക്കും.
വർഷങ്ങൾ പഴക്കമുള്ള പാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്.
സംസ്ഥാന ബജറ്റിൽ അനുവദിച്ച 6.33 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. രണ്ട് മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ 24 മീറ്റർ നീളവും 14 മീറ്റർ വീതിയുമുണ്ട്.
ഇരുകരകളിലെയും 6 റോഡുകൾ 100 മീറ്റർ നീളത്തിൽ വികസിപ്പിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രി,മിനി സിവിൽ സ്റ്റേഷൻ, ഫയർഫോഴ്സ് സ്റ്റേഷൻ,ഗവ.ബോയ്സ് എച്ച്.എസ്.എസ്,സെന്റ് മേരീസ് എച്ച്.എസ്,സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാർഗമാണ് ഈ പാലം.
വടക്ക് നിന്നുള്ള സ്വകാര്യബസുകൾ സ്റ്റാൻഡിലേക്ക് എത്തുന്നതും ഈ പാലത്തിലൂടെയാണ്. 2022 ജൂൺ 6നാണ് പാലം നിർമാണം ആരംഭിച്ചത്.സാങ്കേതിക കുരുക്കിൽപ്പെട്ട് നിർമാണം ഒരു വർഷത്തോളം തടസ്സപ്പെട്ടു.
എ.എസ്.കനാലിന് കുറുകെ 5 മീറ്റർ ഉയരം പാലത്തിന് ഉണ്ടാകണമെന്ന ഇറിഗേഷൻ വകുപ്പിന്റെ കത്താണ് നിർമാണം വൈകിപ്പിക്കുന്നതിന് പ്രധാന കാരണമായത്. മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ, പാലത്തിന് ഉയരത്തിലുള്ള ഇളവ് ഇറിഗേഷൻ വകുപ്പ് അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

