തിരുവനന്തപുരം ∙ രണ്ടു ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്സിടിഐഎംഎസ്ടി) രാജ്യത്തെ സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ. ശ്രീചിത്ര ഫാക്കൽറ്റിയും സ്റ്റാർട്ടപ്പ് കമ്പനികളും വികസിപ്പിച്ചെടുത്ത മെഡിക്കൽ ഉപകരണങ്ങളുടെ പ്രദർശനം കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ശ്രീചിത്രയിൽ 53 ബയോ മെഡിക്കൽ ഉപകരണങ്ങളിൽ 53 പദ്ധതികൾ വികസനത്തിന്റെ വിവിധഘട്ടങ്ങളിലാണുള്ളത്.
മെഡിക്കൽ ഉപകരണ വികസനത്തിൽ പേറ്റന്റുകൾ, 19 ഡിസൈൻ റജിസ്ട്രേഷൻ, 35 സാങ്കേതിക കൈമാറ്റം എന്നിവ ശ്രീചിത്രയുടെ മികച്ച നേട്ടങ്ങളാണ്.
ശ്രീചിത്രയിലെ രണ്ടാം തലമുറ ഹൃദയ വാൽവ് 40 പേരിൽ സ്ഥാപിച്ചു. ചിത്ര ബ്ലഡ് ബാഗ് ഇന്ത്യ ഉൾപ്പെടെ ഏഷ്യയിലും എല്ലാ ആശുപത്രികളിലും ഉപയോഗിക്കുന്നുണ്ട്.
ഇന്ത്യയിലെ രോഗികൾക്ക് വാസ്കുലാർ സ്റ്റെന്റ്, വെൻട്രികുലർ അസിസ്റ്റ് ഡിവൈസ് എന്നീ ജീവൻരക്ഷാ ഉപകരണങ്ങൾ ഉടൻതന്നെ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും ആരോഗ്യം എന്നതാണു സർക്കാരിന്റെ ലക്ഷ്യം. ആ ദിശയിലാണു ശ്രീചിത്രയും നീങ്ങുന്നത്.
ദരിദ്രരിൽ ദരിദ്രർക്കു മികച്ച സേവനം നൽകണമെന്നും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ 2047 വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.രാജ്യത്തെ സാധാരണ ജനങ്ങളുടെ സേവനത്തിൽ ശ്രീചിത്ര വലിയ പങ്കുവഹിച്ചതായി ഗവർണർ രാജേന്ദ്ര ആർലേക്കർ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.എൻ.ബാലഗോപാൽ, എസ്സിടിഐഎംഎസ്ടി ഡയറക്ടർ ഡോ.സഞ്ജയ് ബെഹാരി, ഡപ്യൂട്ടി ഡയറക്ടർ ഡോ.എസ്.മണികണ്ഠൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.കവിത രാജ, ബയോ മെഡിക്കൽ ടെക്നോളജി വിഭാഗം മേധാവി ഡോ.എച്ച് കെ.വർമ, ഡീൻ ഡോ.കെ.ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

