കൊല്ലം ∙ മുൻവൈരാഗ്യം കാരണം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം ശാന്തി നഗർ–33 സൽമ മൻസിലിൽ ഹാഷിഫ് (29) ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
മയ്യനാട് സ്വദേശി മുഹമ്മദ് അലിയെ (29) കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇവർ തമ്മിൽ ഉണ്ടായിരുന്ന വിരോധം കാരണം കഴിഞ്ഞ ദിവസം വെളുപ്പിനു പോളയത്തോട് വച്ചു മുഹമ്മദ് അലിയെ അസഭ്യം പറഞ്ഞുകൊണ്ടു ഹാഷിഫ് ആക്രമിക്കുകയായിരുന്നുയെന്നും മുഹമ്മദ് അലിയെ തള്ളി താഴെയിട്ട ശേഷം കുത്തി പരുക്കേൽപ്പിച്ചതായും പൊലീസ് പറഞ്ഞു. കൊല്ലം ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ഷൈജു, എസ്സിപിഒമാരായ അനീഷ്, ഷൈൻ, സിപിഒ ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

