ചേർത്തല∙ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തു പുരുഷന്റെ മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ ദേശീയ പാതയിലുടെ ദീർഘദൂര യാത്ര പോയ ലോറി ഡ്രൈവർ വാഹനം നിർത്തിയപ്പോഴാണു കാടുപിടിച്ചു കിടക്കുന്ന മരത്തിനരികിൽ അസ്ഥികൂടം കണ്ടത്. അഴുകിയ ശരീരത്തിന്റെ കുറച്ചു ഭാഗവും തലയോട് ഉൾപ്പെടെ ഭാഗങ്ങളുമാണ് ഉണ്ടായിരുന്നത്.
സമീപം പഴകി ദ്രവിക്കാറായ വസ്ത്രവും കുരുക്കുള്ള കയറും കണ്ടെത്തി.
തൂങ്ങി മരണമാകാനാണു സാധ്യതയെന്നും ശരീരം അഴുകിയപ്പോൾ കയറിൽ നിന്നു വേർപെട്ടതാകാമെന്നും ചേർത്തല പൊലീസ് അറിയിച്ചു.ആലപ്പുഴയിൽ നിന്നു ഫൊറൻസിക് വിഭാഗം സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. അസ്ഥികൂടവും അവശിഷ്ടങ്ങളും ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ചേർത്തല ഡിവൈഎസ്പി ടി.അനിൽകുമാർ, സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദ് എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

