മലപ്പുറം: വളാഞ്ചേരിയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതി മരിച്ചു. മുന്നാക്കൽ സ്വദേശിനിയായ ജംഷീറയാണ് മരിച്ചത്.
വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ സിഎച്ച് ആശുപത്രിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ജംഷീറ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

