ചങ്ങനാശേരി ∙ ലഹരിവിരുദ്ധ സന്ദേശമുയർത്തി സർഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ‘ചങ്ങനാശേരി മാരത്തൺ സീസൺ 4’ ഈ മാസം 30ന്. 21 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 3 കിലോമീറ്റർ ഫൺ റൺ, കിഡ്സ് റേസ് എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണു മത്സരം.
30നു പുലർച്ചെ മാരത്തൺ ആരംഭിക്കും. ക്രിസ്തുജ്യോതി കോളജ് ഗ്രൗണ്ടിൽനിന്നാണു തുടക്കം.
മാരത്തണിന്റെ ബ്രാൻഡ് അംബാസഡർ ഒളിംപ്യൻ അഞ്ജു ബോബി ജോർജ് വിളംബരദീപം തെളിച്ചു.
സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, സംഘാടക സമിതി ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, ജിജി കോട്ടപ്പുറം, വർഗീസ് ആന്റണി, വി.ജി.ജേക്കബ് എന്നിവർ പ്രസംഗിച്ചു.
റജിസ്ട്രേഷൻ അവസാന തീയതി 15.
ചെത്തിപ്പുഴ സർഗക്ഷേത്ര ഓഫിസിൽ നേരിട്ടെത്തിയും (10 മുതൽ 5 വരെ) 8714012930, 9747131650 എന്നീ നമ്പറുകളിലേക്കു വിളിച്ചും റജിസ്റ്റർ ചെയ്യാം. https://www.sargakshetra.org
പ്രസംഗമത്സരം
മാരത്തണിനോടനുബന്ധിച്ചു സ്കൂൾ വിദ്യാർഥികൾക്കായി പ്രസംഗമത്സരവും നടക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണു മത്സരം. 8714012930, 9747131650.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

