ആലപ്പുഴ ∙ കുട്ടികളുടെ അമിത ‘സ്ക്രീൻ ടൈം’ കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന ‘കളിയും കാര്യവും’ ബോധവൽക്കരണ പരിപാടിക്കു ആലപ്പുഴ ജില്ലയിൽ തുടരുന്നു.ചെങ്ങന്നൂർ മാത്യൂസ് മാർ അത്തനേഷ്യസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലും ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിലും നടന്ന പരിപാടിയിൽ അമിത സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ ആവശ്യകത, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിൽ കുട്ടികളെ ബോധവൽക്കരണം നടത്തി.
ചോദ്യോത്തര മത്സരത്തിലൂടെ കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നുണ്ട്.ചാക്യാർ കൂത്ത്, തെയ്യം എന്നിവയുടെ അവതരണത്തിലൂടെയാണു ബോധവൽക്കരണം. മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കിയിരുന്നു.
കുട്ടികൾക്കു പുറമേ, അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ഇതോടനുബന്ധിച്ച ഒരു സൈക്കോളജി സെക്ഷൻ ഉണ്ടായിരുന്നു. ക്വിസ് മത്സരങ്ങളിൽ വിജയികൾക്ക് ഫെഡറൽ ബാങ്ക് ചെങ്ങന്നൂർ ബ്രാഞ്ച് മാനേജർ പി.
രേഷ്മ, കളർകോട് ബ്രഞ്ച് മേധാവി ബി. നവനീത് എന്നിവർ സമ്മാനങ്ങൾ നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

