മറയൂർ∙ നാച്ചിവയൽ ചന്ദന റിസർവിൽ പുലിയെ കണ്ടതോടെ വാച്ചർമാർ ഭീതിയിൽ. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാച്ചിവയൽ കുപ്പനോട
ഭാഗത്ത് മരത്തിൽ കയറിയ നിലയിൽ പുലിയെ പ്രദേശവാസികൾ കണ്ടത്. തുടർന്ന് ചന്ദന റിസർവിൽ വച്ചും പുലിയെ കണ്ടു.
ഇതോടെയാണ് ഉൾക്കാടുകളിൽ ഒറ്റയ്ക്ക് രാത്രി ജോലിക്കു പോകുന്ന വാച്ചർമാർക്ക് ഭയം തുടങ്ങിയത്. ചന്ദനമരങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ഇവർക്ക് ഒരു സുരക്ഷയും അധികൃതർ ഒരുക്കിയിട്ടില്ല.
ടോർച്ചിന്റെ വെളിച്ചത്തിലാണ് ഇവർ കാടിനുള്ളിലൂടെ നടക്കുന്നത്. പലതവണ വനത്തിനുള്ളിൽ ഇവർ പുലിയെ കണ്ടിട്ടുണ്ടെങ്കിലും ഇതിനെ പിടികൂടാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് പറയുന്നു.
പുലിയുടെ സാന്നിധ്യം ഉറപ്പായ സാഹചര്യത്തിൽ കൂട് സ്ഥാപിച്ചു പിടികൂടണമെന്നാണ് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

