തൃശൂർ ∙ സംസ്ഥാനാന്തര മാലമോഷണ സംഘത്തെ ഈസ്റ്റ് പൊലീസ് ചോറ്റാനിക്കരയിൽ നിന്നു പിടികൂടി. തമിഴ്നാട് സ്വദേശികളായ ലക്ഷ്മി (38), രാധ (48), കാളിയപ്പൻ (38), മുനിയസ്വാമി (57) എന്നിവരെയാണ് എസിപി കെ.ജി.
സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടുദിവസം മുൻപു തൃശൂർ ജനറൽ ആശുപത്രിയിലേക്കു ഡോക്ടറെ കാണാൻ പോയ മണ്ണുത്തി സ്വദേശിനിയായ വയോധികയുടെ അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇവർ തൃശൂരിൽ നിന്നു പല ഓട്ടോറിക്ഷകളിൽ മാറിക്കയറി ആമ്പല്ലൂരിലെത്തിയ ശേഷം തമിഴ്നാട് റജിസ്ട്രേഷൻ കാറിൽ കയറി രക്ഷപ്പെട്ടു.
കാർ പിന്തുടർന്ന് ഒന്നര ദിവസത്തിനുള്ളിൽ പൊലീസ് ചോറ്റാനിക്കര ക്ഷേത്രപരിസരത്തെത്തി. പരിസരത്തെ ലോഡ്ജിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതികളെ പിടികൂടി.
തമിഴ്നാട്ടിൽ നിന്നു കേരളത്തിലെത്തി മോഷണം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി. ചോറ്റാനിക്കര ക്ഷേത്രത്തിൽ മോഷണത്തിനു പദ്ധതിയിടുമ്പോഴാണ് അറസ്റ്റിലായത്. എസ്എച്ച്ഒ എം.ജെ.
ജിജോ, എസ്ഐ ബാലസുബ്രഹ്മണ്യൻ, എഎസ്ഐ രാജു, സിപിഒമാരായ അജ്മൽ, ഹരീഷ്, ദീപക്, സൂരജ്, ലിഷ, റെനീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

