വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5: പീച്ചങ്കോട് മിൽ, കുണ്ടോണിക്കുന്ന്, പരിയാരംമുക്ക്, കോക്കടവ്, ഉപ്പുംനട.
കാലിത്തീറ്റ വിതരണം
പടിഞ്ഞാറത്തറ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.
ബാലൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ അധ്യക്ഷത വഹിച്ചു.
സ്ഥിരസമിതി അധ്യക്ഷൻ പി.എ. ജോസ്, വെറ്ററിനറി സർജൻ ഡോ.
ആര്യ തെരേസ, പഞ്ചായത്തംഗം നിഷ മോൾ, കുപ്പാടിത്തറ ക്ഷീര സംഘം പ്രസിഡന്റ് പി. ശിവദാസൻ, പടിഞ്ഞാറത്തറ ക്ഷീര സംഘം പ്രസിഡന്റ് കെ.കെ.
ഏബ്രഹാം, ജോണി ജോർജ്, സി.ജെ. ബിജോയ് എന്നിവർ പ്രസംഗിച്ചു.
അധ്യാപക നിയമനം
വെള്ളാർമല ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10ന്. കാര്യമ്പാടി ∙ ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 11ന്. വെള്ളാർമല ∙ ജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഹിന്ദി നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
ഇന്റേൺഷിപ്
കൽപറ്റ ∙ വ്യവസായ വകുപ്പിന്റെയും കെ–ഡിസ്കിന്റെയും കീഴിൽ വിവിധ ഗവേഷണ വികസന ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിൽ ഇന്റേൺഷിപ്പിന് അവസരം.
കൂടിക്കാഴ്ച 7നു രാവിലെ 10നു കിൻഫ്രയിലുള്ള ക്ലൈമറ്റ് കോഫി പ്രോജക്ടിൽ. 9747098802.
[email protected].
അഡീഷനൽ മാത്തമാറ്റിക്സ് കോഴ്സ്
മീനങ്ങാടി ∙ സ്കോൾ കേരള നടത്തുന്ന ഹയർ സെക്കൻഡറി അഡീഷനൽ മാത്തമാറ്റിക്സ് കോഴ്സിന് പിഴ ഇല്ലാതെ 7 വരെയും 100 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. എച്ച്എസ്ഇ അഡീഷനൽ മാത്തമാറ്റിക്സ് അപേക്ഷയുടെ പകർപ്പ് മീനങ്ങാടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫിസിൽ നേരിട്ടോ, തപാൽ മാർഗമോ ലഭിക്കണം.9847279852. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

