പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിന്റെ പെയിന്റിങ് തുടങ്ങി. പാലത്തിനു മധ്യത്തിൽ ബോസ്ട്രിങ് ആർച്ച് മാതൃക സ്ഥാപിച്ചിടത്ത് മഴവിൽ നിറങ്ങൾ അടിക്കുന്നു എന്നതാണ് പ്രത്യേകത.
മൂന്നു ബോസ്ട്രിങ് ആർച്ചുകളാണുള്ളത്. മറ്റു ഭാഗത്ത് ഇതിനു ചേരുന്ന നിറങ്ങളാണ് അടിക്കുന്നത്.
വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കുക എന്നതാണ് ലക്ഷ്യം. അലങ്കാര തെരുവുവിളക്കുകളും വരുന്നതോടെ ശോഭയേറും.
പാലത്തിന്റെ ഉദ്ഘാടനം തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ഡിസംബറിൽ നടക്കുമെന്നാണു വിവരം.
പാലം നിർമാണം പൂർത്തിയായെങ്കിലും പാലത്തിന്റെ കിഴക്കേക്കരയിൽ പെരുമ്പളം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകാനുണ്ട്. അവിടെ താഴ്ന്ന, ചതുപ്പ് പ്രദേശമായതിനാൽ എണ്ണായിരത്തോളം തെങ്ങിൻ കുറ്റികൾ താഴ്ത്തിയും ഗ്രാവൽ നിരത്തിയുമൊക്കെയാണ് ഭൂമി ഉയർത്തിയത്.
അപ്രോച്ച് റോഡിന് ഭാവിയിൽ കേടുപാട് വരാതിരിക്കാനും വശങ്ങൾ സുരക്ഷിതമാക്കാനും ജിയോഗ്രിഡ്, ജിയോടെക്സ് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ ഗ്രാവൽ നിരത്തലാണ് നടക്കുന്നത്.
പാലത്തിന്റെ പടിഞ്ഞാറേക്കരയായ വടുതല ജെട്ടി ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്.
1157 മീറ്ററാണ് പാലത്തിന്റെ നീളം. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി.
ബോസ്ട്രിങ് ആർച്ച് വരുന്നിടത്ത് 12 മീറ്റർ വീതിയുണ്ട്. ഇരുവശങ്ങളിലും 300 മീറ്റർ നീളത്തിലും 9.5 മീറ്റർ വീതിയിലുമാണ് അപ്രോച്ച് റോഡ്.
100 കോടി രൂപയാണ് ചെലവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

