പരുമല ∙ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനെത്തിയ വിശ്വാസിസഹസ്രങ്ങൾക്ക് ശ്ലൈഹിക വാഴ്വ് നൽകി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ഇത്യോപ്യൻ ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ് ആബൂനെ മൽക്കിസദേക്കും. പെരുന്നാൾ സന്ധ്യാനമസ്കാരത്തെത്തുടർന്ന് പള്ളിയിലെ മട്ടുപ്പാവിൽ നിന്നാണ് ബാവായും മെത്രാപ്പൊലീത്തമാരും വാഴ്വ് നൽകിയത്.
ഡോ. യാക്കോബ് മാർ ഐറേനിയോസ് ഡോ.
ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഡോ.
യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ.യൂഹാനോൻ മാർ തേവോദോറോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ പക്കോമിയോസ്, ഡോ.ഗീവർഗീസ് മാർ ബർന്നബാസ്, സഖറിയാ മാർ സേവേറിയോസ് എന്നിവർ വാഴ്വിനു നേതൃത്വം നൽകി.
പരുമലയിൽ ഇന്ന്
∙3.00– കുർബാന: ഏബ്രഹാം മാർ സ്തേഫാനോസ്. ∙6.15– കുർബാന ( ചാപ്പലിൽ): ഡോ.
യാക്കോബ് മാർ ഐറേനിയസ് ∙7.15– മൂന്നിൻമേൽ കുർബാന: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ∙10.30– ശ്ലൈഹിക വാഴ്വ്.
∙11.30– നേർച്ച സദ്യ. ∙12.00– എംജിഒസിഎസ്എം സമ്മേളനം.
∙2.00– റാസ. ∙3.00– കൊടിയിറക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

