അടൂർ ∙ ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മ വീടിനോട് ചേർന്നുള്ള ചരിപ്പിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മരണത്തിൽ സംശയമുള്ളതായി നാട്ടുകാർ ആരോപിച്ചു.
അടൂർ കോട്ടമുകൾ തോണ്ടത്തറ പുത്തൻവീട്ടിൽ രത്മമ്മയെയാണു(77) മരിച്ച നിലയിൽ കാണപ്പെട്ടത്. കയ്യിൽ മുറിവു കാണപ്പെട്ടതും കയ്യിലെ വള കാണാതായതും ചരിപ്പിന്റെ വാതിലിൽ രക്തം കണ്ടതുമാണ് മരണത്തിൽ സംശയമുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. ഇന്നലെ രാവിലെ 10.30നാണ് മൃതദേഹം കാണപ്പെട്ടത്.
വീട്ടമ്മയെ കാണാത്തതിനെ തുടർന്ന് അടുത്ത വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് ചരിപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് ഒരു കത്തു ലഭിച്ചതായും ഇതിൽ ജീവനൊടുക്കുന്നതായിട്ടാണ് എഴുതിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
പൊലീസിനെ കൂടാതെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റ് മോർട്ടം നടത്തുമെന്നും അതിനു ശേഷമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

