വടുവൻചാൽ ∙ പുതിയപാടി–കടലാട് റോഡ് ഗതാഗതയോഗ്യമല്ലാതായി. മൂപ്പൈനാട് പഞ്ചായത്തിൽ ഏറെക്കാലമായി ശോച്യാവസ്ഥയിൽ കിടക്കുന്ന റോഡ് നന്നാക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധവും ശക്തമാണ്. റോഡിന്റെ ഭൂരിഭാഗം ഇടങ്ങളിലെയും ടാറിങ് പൂർണമായും ഇളകിപ്പോയി.
റോഡിൽ നിറയെ കുഴികളാണ്. മഴ പെയ്താൽ റോഡ് വെള്ളക്കെട്ടാകും. യാത്രാസൗകര്യവും കുറഞ്ഞ മേഖലയിൽ ഒാട്ടോ അടക്കമുള്ള വാഹനങ്ങളൊന്നും വിളിച്ചാൽ വരാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. വർഷങ്ങളായി റോഡിൽ അറ്റകുറ്റ പണികൾ പോലും നടത്തിയിട്ട് പ്രദേശവാസികൾ ബന്ധപ്പെട്ട
അധികൃതർക്ക് ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഇതുവരെയും നടപടി മാത്രമുണ്ടായിട്ടില്ല.
പനമരം∙ ഓടക്കൊല്ലി – നിരീട്ടാടി റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടൗണിൽ നിന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുൻപിലൂടെ ഓടക്കൊല്ലി വഴി നിരീട്ടാടിയിലേക്ക് പോകുന്ന റോഡാണ് കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞു കിടക്കുന്നത്. ഈ റോഡിൽ പ്രവൃത്തി പൂർത്തീകരിക്കാതെ കിടന്ന ഭാഗം അടുത്തയിടെ കോൺക്രീറ്റ് ചെയ്തെങ്കിലും വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ ഭാഗത്തെ പ്രവൃത്തികൾ നടത്താത്തതാണ് ഇപ്പോൾ ദുരിതമായിരിക്കുന്നത്.
ഗവ.ആശുപത്രി, ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളിലേക്കും മറ്റും വിദ്യാർഥികൾ അടക്കം ദിവസവും നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകളിൽ ഒന്നാണിത്. റോഡിന്റെ ഇരുവശങ്ങളിലും ഓടയില്ലാത്തതും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് റോഡ് തകരാൻ കാരണം. റോഡിൽ പാതാളക്കുഴികൾ നിറഞ്ഞതോടെ ഇതുവഴിയുള്ള ചെറിയ വാഹനങ്ങളുടെ സർവീസ് അവതാളത്തിലാണ്. അടിയന്തരമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി തകർന്ന ഭാഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

