മസ്കറ്റ്: ഒമാനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ശക്തമായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. റീമ മേഖലയിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിലാണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് ഹൈമ ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം, വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്ന് കണ്ട് നിസ്വാ ഹോസ്പിറ്റലിലേക്ക് എയർ ആംബുലൻസിലാണ് മാറ്റിയത്. റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് വിഭാഗമാണ് ഹെലികോപ്റ്റർ ഉപയോഗിച്ച് വേഗത്തിലുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ഈ അപകടത്തിൽ പരിക്കേറ്റ മറ്റു അഞ്ച് പേരെയും ആംബുലൻസ് മാർഗ്ഗം ഉടൻ തന്നെ സമീപത്തുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി ഇടപെട്ട് ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഒമാൻ പൊലീസ് സേനയുടെ ഈ ഇടപെടൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

