പ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഈ മാസം 25 മുതൽ 28 വരെയുള്ള തീയതികളിൽ പ്രത്യേക ദർശന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ദിവസവും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷൽ ദർശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
തിരുവോണ നാളിൽ ഗുരുവായൂരപ്പന് ചാർത്താനുള്ള ഓണപ്പുടവ സമർപ്പണവും ഈ ദിവസങ്ങളിൽ നടക്കും. ഓണക്കാലത്തെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങൾ ഈ മാറ്റം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

