കൽപറ്റ ∙ കടലാസ് രഹിത കോടതികൾ എന്ന ലക്ഷ്യത്തിനായി ജില്ലയിലെ കോടതികളും ഡിജിറ്റലൈസാവുന്നു. കോടതി നടപടികൾ പൂർണമായും കടലാസ് രഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ കോടതിയെന്ന ആശയം നടപ്പാക്കുന്നത്.
ഡിജിറ്റലൈസേഷൻ പൂർത്തിയാവുന്നതോടെ ഫയലിങ്, വെർച്വൽ ഹിയറിങ് എന്നിവ സുതാര്യമായും സമയബന്ധിതമായും പൂർത്തീകരിക്കാനാകും. പദ്ധതി ഭാഗമായി പഴയ രേഖകളുടെ ഡിജിറ്റൽവൽക്കരണം, സാക്ഷിമൊഴി രേഖപ്പെടുത്തൽ തുടങ്ങിയ കോടതി നടപടികളിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉറപ്പാക്കും.
2026 ജനുവരിയോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യം.
സംസ്ഥാന ഹൈക്കോടതിയുടെ നിർദേശാനുസരണം 2025 ജനുവരി ഒന്നു മുതൽ ജില്ലാ കേസ് മാനേജ്മെന്റ് സിസ്റ്റം മുഖേനയാണ് കോടതികളിൽ കേസുകൾ സ്വീകരിക്കുന്നത്. ജില്ലാതല ഉദ്ഘാടനം ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ, ഡിജിറ്റൽവൽക്കരണ കമ്മിറ്റി ചെയർമാൻ കൂടിയായ ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് നിർവഹിച്ചു.
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി അയൂബ് ഖാൻ, ഹൈക്കോടതി–ജില്ലാ ജഡ്ജി ഇൻ–ചാർജ് മുരളി പുരുഷോത്തമൻ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ.ബി.അനൂപ്, ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.കൃഷണകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റുമാരായ ടി.ജെ.സുന്ദർ റാം, പി.ഡി.സജി, എൻ.കെ.വർഗീസ്, പി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

