കോഴിക്കോട് ∙ വടകര നഗരസഭ മുൻ ഉപാധ്യക്ഷ പി.പി.വിമല (74) അന്തരിച്ചു. ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹൈസ്കൂൾ റിട്ട.
അധ്യാപികയും സിപിഐ നേതാവുമായിരുന്നു. മലബാർ ദേവസ്വം ബോർഡ് അംഗം, ജില്ലാ പഞ്ചായത്ത് വില്യാപ്പള്ളി ഡിവിഷൻ അംഗം, എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എഎസ്ടിഎ) സംസ്ഥാന വനിത ഫോറം കൺവീനർ, സിപിഐ ജില്ലാ കൗൺസിൽ അംഗം, ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം, എകെഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, പി.ആർ നമ്പ്യാർ ലൈസിയം വൈസ് പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചു.
15 വർഷം നഗരസഭ കൗൺസിലറായിരുന്നു.
കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ രാജൻ.
മകൻ: പ്രവീൺ (ജനയുഗം). മരുമകൾ: നിഷ (നഗരസഭ കൗൺസിലർ).
സഹോദരങ്ങൾ: വിജയൻ (വിമുക്ത ഭടൻ), രാജൻ (റിട്ട. ഇൻകം ടാക്സ്), പരേതരായ ബാലൻ, ജയദാസൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

