പാലാ ∙ സൈബർ തട്ടിപ്പുകേസുകളിൽ പങ്കാളികളായ 3 പേരെ ‘ഓപ്പറേഷൻ സൈ ഹണ്ട്’ വഴി പൊലീസ് അറസ്റ്റ് ചെയ്തു. ചെത്തിമറ്റം സ്വദേശികളായ അലൻ തോമസ് (22), ബി.കെ.ഹരികൃഷ്ണൻ (25), പുലിയന്നൂർ സ്വദേശി മോഹനൻ (52) എന്നിവരാണ് പിടിയിലായത്.
കോടതി പ്രതികളെ റിമാൻഡ് ചെയ്തു. പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് സൈബർ തട്ടിപ്പുകാർക്കു സഹായം ചെയ്തു പ്രതിഫലം വാങ്ങുന്ന സംഘത്തിലുള്ളവരാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
തട്ടിപ്പുകാർക്ക് പ്രതികൾ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തുനൽകും.
വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പു നടത്തുന്നതിന് ഈ അക്കൗണ്ട് നമ്പരുകളാണ് സൈബർ സംഘം ഉപയോഗിക്കുന്നത്. ഈ അക്കൗണ്ടുകളിൽ എത്തുന്ന പണം സൈബർ അംഗങ്ങൾ ഏതെങ്കിലും ബാങ്കുകളിൽനിന്ന് പിൻവലിക്കും.
പ്രതിഫലമായി ഇവർക്ക് കമ്മിഷൻ നൽകും. മോഹനന്റെ അക്കൗണ്ടിലേക്ക് 2.17 കോടി രൂപ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
30,000 രൂപയിലേറെ കമ്മിഷൻ കിട്ടിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അലന്റെ അക്കൗണ്ടിലേക്ക് 26.50 ലക്ഷം രൂപ എത്തി. മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ മ്യൂൾ അക്കൗണ്ടുകളാണ് പാലായിൽ കണ്ടെത്തിയത്.സൈബർ കേസുകൾ വ്യാപകമാണെങ്കിലും മ്യൂൾ അക്കൗണ്ട് വഴി സഹായം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല.
ഇത്തരക്കാരെ പിടികൂടുന്നതിനാണ് ഓപ്പറേഷൻ സൈ ഹണ്ടെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ 30 സ്റ്റേഷനുകളിൽ സൈ ഹണ്ട് ഓപ്പറേഷൻ നടത്തി. 102 റെയ്ഡുകൾ നടത്തി.
ഇതിൽ 11 സ്റ്റേഷനുകളിലായി 15 കേസുകൾ റജിസ്റ്റർ ചെയ്തു. 15 പേരാണ് അറസ്റ്റിലായത്.
കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശേരി, ചിങ്ങവനം, വാകത്താനം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, വൈക്കം സ്റ്റേഷനുകളിലാണ് കേസുകൾ. കിടങ്ങൂർ സ്റ്റേഷൻ പരിധിയിൽനിന്ന് മ്യൂൾ അക്കൗണ്ട് നൽകിയ 6 പേരാണ് അറസ്റ്റിലായത്.
1930:
സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ സംശയം തോന്നുകയോ ചെയ്താൽ സൈബർ ഹെൽപ് ലൈൻ നമ്പറായ 1930 ൽ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.
കാനഡ സ്വദേശിയുടെ ബന്ധുക്കളിൽനിന്ന് പണം തട്ടാൻ ശ്രമം
കോട്ടയം ∙ കാനഡ സ്വദേശിയുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് മലയാളികളായ ബന്ധുക്കളിൽനിന്നു പണം തട്ടാൻ ശ്രമം.
ഒരാഴ്ച മുൻപ് കുറുപ്പുംതറ സ്വദേശിയുടെ ഫോണിലേക്ക് വിളിയെത്തി.
കാനഡയിലെ ബന്ധുവിനു ശസ്ത്രക്രിയയ്ക്ക് പണം വേണമെന്നായിരുന്നു ആവശ്യം. തട്ടിപ്പുകാരുടെ ഇംഗ്ലിഷ് പ്രയോഗത്തിൽ പിഴവുണ്ടായതോടെ സംശയം തോന്നി.
കാനഡയിലെ ബന്ധുവിനെ വിളിച്ചപ്പോൾ ഫോൺ ഹാക്ക് ചെയ്തെന്നും കോൺടാക്ടിലുള്ളവരുടെ ഫോണിലേക്കു തട്ടിപ്പ് സംഘം ഇതേ മാതൃകയിൽ സന്ദേശം അയയ്ക്കുന്നുണ്ടെന്നും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

