തിരുവനന്തപുരം ∙ ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയിൽ 2019 ലെ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാറും അറസ്റ്റിൽ. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ട
ഗൂഢാലോചനയിൽ പങ്കുണ്ടെന്ന കണ്ടെത്തലിലാണ് അറസ്റ്റ്. 2019 ൽ കട്ടിളപ്പാളിയിലെ സ്വർണം കടത്തിയ കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക ശിൽപത്തിലെ സ്വർണം കവർന്ന കേസിൽ മൂന്നാം പ്രതിയുമാണ്.
വെള്ളിയാഴ്ച വൈകിട്ട് അടൂർ മണ്ണടിയിലെ വീട്ടിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സുധീഷ് കുമാറിന്റെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്.
കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

