വെച്ചൂച്ചിറ ∙ കൊല്ലമുള കവലയിലെ വീട്ടിൽ വിൽപനയ്ക്കു സൂക്ഷിച്ചിരുന്ന 200 കുപ്പി വിദേശമദ്യം റാന്നി എക്സൈസ് സർക്കിൾ ഓഫിസ് സംഘം പിടിച്ചെടുത്തു. 2 സ്ത്രീകൾ അടക്കം 3 പേർക്കെതിരെ കേസെടുത്തു.
കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂളിനു മുന്നിൽ വെൺപാലയിൽ എലിസബത്ത് മാത്യുവിന്റെ (മഞ്ജു) വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. മഞ്ജു വിദേശത്താണ്.
ഇവരുടെ സഹോദരൻ റോയിയും മാതാവ് അന്നമ്മയും ചേർന്നാണ് മദ്യം വിറ്റിരുന്നതെന്ന് എക്സൈസ് അറിയിച്ചു. റോയി, അന്നമ്മ, മഞ്ജു എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും പ്രതികൾ.
എക്സൈസ് എത്തുമ്പോൾ റോയി വീട്ടിലുണ്ടായിരുന്നു. അവരെ കണ്ട് വീടിനു പിന്നിലൂടെ ഓടി രക്ഷപ്പെട്ടു.
ഇവർക്ക് പെട്ടിക്കടയുണ്ട്.
ഇതിൽ ഓരോന്നു വീതം എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. വ്യാജമദ്യമാണെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ, ഹോളോഗ്രാം മുദ്രകൾ മദ്യക്കുപ്പികളിൽ പതിക്കുന്നതു തന്നെയാണെന്ന് പരിശോധനയിൽ ഉറപ്പിച്ചാണ് വിദേശമദ്യം തന്നെയെന്നു സ്ഥിരീകരിച്ചത്.
ബവ്കോയുടെ എരുമേലി, മുണ്ടക്കയം എന്നീ വിൽപന ശാലകളിൽനിന്ന് പല തവണയായി വാങ്ങി സൂക്ഷിച്ചതാണെന്നാണ് എക്സൈസിന്റെ നിഗമനം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്, പ്രിവന്റീവ് ഓഫിസർ ജഗൻകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഫ്സൽ നാസർ, എബിൻ സുരേഷ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

