അപേക്ഷ ക്ഷണിച്ചു:
തൃശൂർ∙ ആരോഗ്യ സർവകലാശാല അസിസ്റ്റന്റ് എൻജിനീയർ (ഐടി ആൻഡ് ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഡപ്യൂട്ടേഷൻ/ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നിശ്ചിത ഫോർമാറ്റിൽ റജിസ്ട്രാർ, ആരോഗ്യ സർവകലാശാല, മെഡിക്കൽ കോളജ് പി.ഒ, തൃശൂർ– 680596 എന്ന വിലാസത്തിൽ 15നകം സമർപ്പിക്കണം.
പച്ചക്കറിക്കൃഷി പരിശീലനം
കോടശേരി ∙ കൃഷിഭവനിൽ നടത്തിയ പച്ചക്കറിക്കൃഷി പരിശീലന പരിപാടി കൃഷി ഓഫിസർ ഡോ.
ഐശ്വര്യ രവി ഉദ്ഘാടനം ചെയ്തു. സമഗ്ര പച്ചക്കറി കൃഷിയെ കുറിച്ച് ഉണ്ണിക്കൃഷ്ണൻ വടക്കാഞ്ചേരി ക്ലാസ് നയിച്ചു.
അധ്യാപക ഒഴിവുണ്ട്
കൊടുങ്ങല്ലൂർ ∙ ആല കോതപറമ്പ് ജിഎം എൽപി സ്കൂളിൽ അറബി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ. നടവരമ്പ്∙ ഗവ.
മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30ന് നടക്കും.
ഡോക്ടർ നിയമനം
പെരുമ്പിലാവ് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. പ്രവൃത്തി പരിചയമുള്ളവർക്കാണു മുൻഗണന.
അഭിമുഖം ചൊവ്വ 2ന് കടവല്ലൂർ പഞ്ചായത്ത് ഓഫിസിൽ. 04885 284009.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

