കൊട്ടിയം ∙ മുൻ വൈരാഗ്യത്തെ തുടർന്നു മാരകായുധവുമായി കടയിൽ എത്തിയ യുവാവ് ചായക്കടയിലെ തൊഴിലാളിയായ അസം സ്വദേശിയുടെ തലയ്ക്കു വെട്ടിപ്പരുക്കേൽപ്പിച്ചു. തഴുത്തലയിലുള്ള ഒരു ചായക്കടയിലെ തൊഴിലാളി അസം സ്വദേശി ഭാസ്കർ ജ്യോതിക്കാണു (32) വെട്ടേറ്റത്.
അക്രമം നടത്തിയ തഴുത്തല സ്വദേശി ആനന്ദിനെ (32) കൊട്ടിയം പൊലീസ് പിടികൂടി. ഇന്നലെ വൈകട്ടു 4നായിരുന്നു അക്രമം.
പൊലീസ് പറഞ്ഞത്: 2 ദിവസം മുൻപ് ഈ കടയിൽ എത്തിയ ആനന്ദിന്റെ ദേഹത്തു ഭാസ്കർ ജ്യോതി തട്ടിയത് ഇഷ്ടപ്പെട്ടില്ല.
ഇതേ തുടർന്നു ചെറിയ രീതിയിൽ വാക്കേറ്റം ഉണ്ടായി. ഇന്നലെ വൈകിട്ടോടെ വീണ്ടും കടയിൽ എത്തിയ ആനന്ദ് കൈവശം കരുതിയിരുന്ന വെട്ടുകത്തി കൊണ്ടു ഭാസ്കർ ജ്യോതിയുടെ തലയ്ക്കു വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

