കുണ്ടന്നൂർ ∙ റൂട്ട് മാറ്റി കുണ്ടന്നൂർ മേൽപാലത്തിലൂടെ പോയ ബസ് യാത്രികരെ നട്ടുച്ചയ്ക്ക് പെരുവഴിയിൽ ഇറക്കി വിട്ടതായി പരാതി. വൈറ്റിലയിൽ നിന്ന് ചേർത്തലയ്ക്കു സർവീസ് നടത്തുന്ന ‘ആര്യൻ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാർക്കെതിരെ കുണ്ടന്നൂർ സ്വദേശി സംഗമേശൻ ട്രാഫിക് പൊലീസിൽ പരാതി നൽകി. വൈറ്റിലയിൽ നിന്ന് കൂണ്ടന്നൂരിലേക്കാണ് സംഗമേശൻ ഉൾപ്പെടെയുള്ളവർ ടിക്കറ്റ് എടുത്തത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൊരിവെയിലിൽ ഇറക്കി വിടുകയായിരിന്നു. തർക്കിച്ചിട്ടും ഫലമുണ്ടായില്ല. യാത്രികർ പ്രതികരിച്ചിട്ടും പരാതി നൽകിയിട്ടും നടപടി ഇല്ലാതായതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ബസുകൾ തടഞ്ഞതിനെ തുടർന്ന് ‘മര്യാദരാമൻ’മാരായ ബസുകളാണ് വീണ്ടും വഴിമാറിത്തുടങ്ങിയത്.
കുണ്ടന്നൂരിൽ ഇറങ്ങി മരട്, ചിലവന്നൂർ ഭാഗങ്ങളിലേക്കു പോകേണ്ട യാത്രികരാണ് വലയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

