മനോരമ അടുക്കളത്തോട്ടം സെമിനാർ 8ന്:
കോതമംഗലം∙ കുറഞ്ഞ ചെലവിൽ അടുക്കളത്തോട്ടം നിർമാണവും പരിപാലനവും ജൈവകൃഷി രീതികളും എന്ന വിഷയത്തിൽ മലയാള മനോരമ വായനക്കാർക്കു ക്ലാസ് നടത്തും. ഇന്നത്തെ തിരക്കേറിയ ജീവിത രീതിയിൽ പുതിയതും ആരോഗ്യകരവുമായ ഭക്ഷണം ലഭിക്കുന്നത് ഒരു വെല്ലുവിളിയാണ്.
വിഷാംശമില്ലാത്ത ഗുണമേന്മയാർന്ന പച്ചക്കറികൾ ബാൽക്കണിയിലോ സ്പേസ് കുറഞ്ഞ സ്ഥലങ്ങളിലോ എങ്ങനെ ജൈവരീതിയിൽ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചുള്ള സെമിനാർ മലയാള മനോരമയും മാതിരപ്പിള്ളി സഹകരണ ബാങ്കും ചേർന്നു ബാങ്ക് ഓഡിറ്റോറിയത്തിൽ നവംബർ 8നു 10 മുതൽ 12 വരെയാണു നടത്തുന്നത്.
കൃഷി റിട്ട.
ഡപ്യൂട്ടി ഡയറക്ടർ ബി.ആർ. ശ്രീലേഖ ക്ലാസ് നയിക്കും.250 രൂപ റജിസ്ട്രേഷൻ ഫീസ് അടച്ച് പങ്കെടുക്കുന്നവർക്ക് 240 രൂപയുടെ ഒരു വർഷത്തെ കർഷകശ്രീ മാഗസിനും 140 രൂപയുടെ 2026ലെ കർഷകശ്രീ ഡയറിയും സൗജന്യമായി ലഭിക്കും. പണം അടച്ച് റജിസ്റ്റർ ചെയ്യുന്ന ആദ്യ 150 പേർക്കാണു പ്രവേശനം.
ഇതിനായി താഴെക്കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തു പണം അടച്ച് അതിന്റെ സ്ക്രീൻഷോട്ടും വിലാസവും 92880 21093 എന്ന വാട്സാപ് നമ്പറിൽ അയയ്ക്കണം.
നേത്ര, ഡെന്റൽ ക്യാംപ് 1ന്
കോതമംഗലം ∙ ലയൺസ് ക്ലബ്ബും കാലടി ശ്രീഭവാനി ഫൗണ്ടേഷനും ചേർന്ന് അമൃത ആശുപത്രിയുടെയും മാർ ബസേലിയോസ് ഡെന്റൽ കോളജിന്റെയും സഹകരണത്തോടെ നവംബർ 1ന് 9 മുതൽ 1 വരെ ലയൺസ് ഹാളിൽ സൗജന്യ നേത്ര, ഡെന്റൽ ക്യാംപ് നടത്തും. തിമിര ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ സൗജന്യമായി ചെയ്യും.
94476 51423.
സൗജന്യ ചികിത്സ ഞായറാഴ്ച
കാലടി∙അങ്കമാലി സൗജന്യ പ്രകൃതി ചികിത്സ കേന്ദ്രത്തിന്റെ സൗജന്യ ചികിത്സയും സെമിനാറും ഞായറാഴ്ച ഉച്ചയ്ക്ക് 2 നു അങ്കമാലി അങ്ങാടി കടവിലെ അജന്ത ലൈബ്രറി ഹാളിൽ നടത്തും. കാലടി സൗജന്യ പ്രകൃതി ചികിത്സ കേന്ദ്രം ഡയറക്ടർ ഡോ.പി.പി.ദേവസി നേതൃത്വം നൽകും.
ഹരിത കേന്ദ്രത്തിൽ ഊർജ സംരക്ഷണ പരിശീലനം
വൈറ്റില∙ തൈക്കൂടം ഹരിത കേന്ദ്രത്തിൽ ഊർജ സംരക്ഷണ, ഇ വേസ്റ്റ് മാനേജ്മെന്റ് എന്നിവയിൽ ഇന്നും നാളെയും പരിശീലനം നടക്കും.
എൽഇഡി ബൾബുകൾ, ഇൻവെർട്ടർ ബൾബ്, എൽഇഡി ട്യൂബ്, ബിഎൽഡിസി ഫാൻ, ക്രിസ്മസ് നക്ഷത്രം, അലങ്കാര മാലകൾ എന്നിവ ഉണ്ടാക്കുന്നതിനുള്ള പരിശീലനം രാവിലെ 10 മണി മുതൽ നടക്കും.
ഇന്നു പങ്കെടുക്കുന്നവർക്ക് 300 രൂപയും നാളെ പങ്കെടുക്കാൻ 500 രൂപയുമാണ് ഫീസ്. ചെയ്തു നോക്കുന്ന മെറ്റീരിയൽസിന്റെ തുക അവരവർ വഹിക്കണം.
കേടായ ഫാനുകളും എൽഇഡി ബൾബുകളും നന്നാക്കാൻ പഠിപ്പിക്കും. മെട്രോ പില്ലർ നമ്പർ 933, തൈക്കൂടം ചമ്പക്കര പാലത്തിനു സമീപത്താണു കേന്ദ്രം: 95623 69001.
വൈദ്യുതി മുടക്കം
കാക്കനാട് ഈച്ചമുക്ക് ടിവി സെന്റർ, ആനമുക്ക്, രാമകൃഷ്ണ നഗർ, ആദർശ നഗർ, ഇന്ദിര നഗർ രാവിലെ 8 മുതൽ വൈകീട്ട്് 5 വരെ.
പനങ്ങാട് മാടവന ജംക്ഷൻ, തേനാളിൽ അമ്പലം, പഞ്ചായത്ത് വളവ്, മാടവന മുസ്ലിം പള്ളി ജംക്ഷൻ, ഗണപതി അമ്പലം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. എരൂർ ഇംപീരിയൽ ഗാർഡൻ പരിസരം, ഐരേറ്റിൽ ക്ഷേത്രം, നെടുങ്ങാപ്പുഴ, പാമ്പാടിത്താഴം, പറമ്പാട്ട്, മാരാന എന്നിവിടങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി.
ബാനർജി റോഡിൽ കലൂർ സ്റ്റേഡിയം മുതൽ സെന്റ് മാർട്ടിൻ പള്ളി വരെ 9 മുതൽ 5 വരെ
ഏബ്രഹാം മാടമാക്കൽ റോഡ്, ടിഡി റോഡ്, പൊലീസ് ക്വാർട്ടേഴ്സ്, ബാനർജി റോഡ്, മാർക്കറ്റ് റോഡ്, ബ്രോഡ്വേ പോസ്റ്റ് ഓഫിസ് ഭാഗങ്ങളിലും പ്രസ് ക്ലബ് റോഡിലും, ക്ലോത്ത് ബസാർ, മുസ്ലിം സ്ട്രീറ്റ്, ജ്യൂ സ്ട്രീറ്റ്, മേത്തർ ബസാർ പൂക്കാരൻമുക്ക്, ഹൈക്കോർട്ട് മുതൽ മേനക കെടിഡിസി വരെയും 8 മുതൽ 9 വരെ ഭാഗികമായി
സൗജന്യ വെരിക്കോസ് ചികിത്സ ക്യാംപ്
കൊച്ചി ∙ എറണാകുളം ശ്രീസുധീന്ദ്ര ആശുപത്രിയിൽ സൗജന്യ വെരിക്കോസ് ചികിത്സ ക്യാംപ് നവംബർ 3 മുതൽ 8 വരെ നടക്കും. ഡോ.
ഷാഹിം ഷാനവാസ് നേതൃത്വം നൽകും. പരിശോധനകളും ശസ്ത്രക്രിയയും സൗജന്യ നിരക്കിൽ ലഭ്യമാക്കും.
0484-4077400, 4077455, 7025350481.
സൗജന്യ തൊഴിൽ പരിശീലനം
കൊച്ചി∙ ഡോ.റെഡ്ഡീസ് ഫൗണ്ടേഷൻ എസ്എസ്എൽസി, പ്ലസ്ടു, ഡിപ്ലോമ, ബിരുദം പൂർത്തിയാക്കിയവർക്കു വേണ്ടി സൗജന്യ തൊഴിൽ പരിശീലനവും ജോലി സഹായവും നൽകുന്നു. പ്രായം: 21–30 വയസ്സ്.
90634 80029.
വിദ്യാർഥികൾക്ക് കാർട്ടൂൺ ക്യാംപ്
കൊച്ചി ∙ ദേശീയ കാർട്ടൂൺ ഫെസ്റ്റിവൽ ‘കാരിട്ടൂൺ 2025’ന്റെ ഭാഗമായി കേരള കാർട്ടൂൺ അക്കാദമിയും ചാവറ കൾചറൽ സെന്ററും ചേർന്നു വിദ്യാർഥികൾക്കായി ദ്വിദിന കാർട്ടൂൺ ക്യാംപ് സംഘടിപ്പിക്കുന്നു. നവംബർ 15, 16 തീയതികളിൽ ചാവറ കൾചറൽ സെന്ററിലാണ് ക്യാംപ്.
തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് പ്രവേശനം. അപേക്ഷിക്കേണ്ട
അവസാന തീയതി: നവംബർ 10. ഫോൺ: 9846044829.
ആരക്കുന്നം വൈഎംസിഎയിൽ രക്തദാന ക്യാംപ്
ആരക്കുന്നം∙ ഐഎംഎ, അഭയം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ആരക്കുന്നം വൈഎംസിഎയിൽ നവംബർ 2നു രാവിലെ 7 മുതൽ 11 വരെ രക്തദാന ക്യാംപ് നടത്തും.
മട്ടാഞ്ചേരി ഗവ.
ഗേൾസ് എച്ച്എസ്എസ്
മട്ടാഞ്ചേരി∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 3ന് 11ന്.
പാനായിക്കുളം എൽപിഎസ്
ആലങ്ങാട് ∙ എൽപി വിഭാഗം അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 3നു രാവിലെ 11ന്. 9847156407 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

