ചാവക്കാട്∙പുത്തൻകടപ്പുറത്ത് ഫിഷറീസ് വകുപ്പിന്റെ സോളർ ഫിഷ് ഡ്രൈയിങ് യൂണിറ്റ് സാമൂഹിക വിരുദ്ധരുടെ താവളമായതോടെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ നശിച്ചു. 2018 ൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് നശിക്കുന്നത്.
2018 ജനുവരി 15 ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയാണ് ഉദ്ഘാടനം ചെയ്തത്. വാതിലുകളെല്ലാം തുറന്നു കിടക്കുന്നതിനാൽ രാത്രിയും പകലും മദ്യപാനം ഉൾപ്പെടെ ഇവിടെ നടക്കുന്നുണ്ട്.
കെട്ടിടത്തിലുണ്ടായിരുന്ന ഫ്രീസിങ് സംവിധാനം ഉപയോഗ ശൂന്യമായി.
മത്സ്യം ഉണക്കുന്ന വിലപിടിപ്പുള്ള യന്ത്രം നശിച്ചു. മോട്ടർ കളവു പോയിട്ടുണ്ട്.
ലക്ഷങ്ങൾ രൂപ ചെലവഴിച്ച് സ്ഥാപിച്ച സോളർ പാനൽ നശിച്ച നിലയാണ്. മത്സ്യം സൂക്ഷിക്കുന്ന ഒട്ടേറെ ഫൈബർ ബോക്സുകൾ കളവു പോയിട്ടുണ്ട്. അതേസമയം കെട്ടിടം നഗരസഭയ്ക്ക് കൈമാറിയിട്ടുള്ളത് ആണെന്ന് ഫിഷറീസ് ഡിഡി ഡോ.സി.സീമ പറഞ്ഞു.
ലക്ഷക്കണക്കിന് രൂപ നഷ്ടം വരുത്തിയ നഗരസഭയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഇൻകാസ് ദുബായ് സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖലി ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

