കാക്കനാട്∙ വാഹനങ്ങളിൽ നിന്നു പിടിച്ചെടുത്ത എയർ ഹോണുകൾ ‘ചമ്മന്തി’യാക്കാൻ മോട്ടർ വാഹന വകുപ്പിനെ സഹായിച്ച റോഡ് റോളറും മണ്ണു മാന്തി യന്ത്രവും പൊല്ലാപ്പിലായി. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് റോഡ് റോളറിന്റെയും മണ്ണു മാന്തി യന്ത്രത്തിന്റെയും ഉടമകൾക്ക് ആർടിഒ നോട്ടിസ് നൽകി.
ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന എയർ ഹോൺ നശിപ്പിക്കാൻ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ ഉപയോഗിച്ചെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ആർടിഒയുടെ ഇടപെടൽ.
എറണാകുളം കമ്മട്ടിപ്പാടത്തും പശ്ചിമകൊച്ചിയിലുമാണ് എയർ ഹോണുകൾ റോഡ് റോളറും മണ്ണു മാന്തി യന്ത്രവും ഉപയോഗിച്ച് നശിപ്പിച്ചത്. ഇത് രണ്ടും ആർടിഒ വിളിച്ചു വരുത്തിയതല്ലെന്നാണ് വിശദീകരണം.
റോഡ് റോളറും മണ്ണു മാന്തി യന്ത്രവും ഉപയോഗിക്കുന്ന നിർമാണ സ്ഥലത്തേക്ക് എയർ ഹോണുകളുമായി ഉദ്യോഗസ്ഥർ എത്തുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പിടിച്ചെടുത്ത എയർഹോണുകളാണ് മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം റോളറുകൾ ഉപയോഗിച്ച് നശിപ്പിച്ചത്. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾ പിടികൂടിയാൽ 2,000 രൂപയാണ് പിഴ.എന്നാൽ 7 ദിവസത്തിനകം സർട്ടിഫിക്കറ്റെടുത്ത് ഹാജരാക്കിയാൽ പിഴ 250 ആയി കുറയും.
ഈ ആനുകൂല്യം ലഭിക്കാൻ 2 ദിവസത്തിനകം സർട്ടിഫിക്കറ്റ് ഹാജരാക്കാമെന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

