കൂത്താട്ടുകുളം ∙ രോഗബാധിതനായി മുംബൈയിൽ മരിച്ച പെരുമ്പടവം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചപ്പോൾ ആൾ മാറി. പെരുമ്പടവം കാർളേത്ത് ജോർജ് കെ.ഐപ്പിന്റെ (59) മൃതദേഹമാണ് മാറിപ്പോയത്.
കാൻസർ ബാധിതനായിരുന്ന ജോർജ് കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. തിങ്കൾ വൈകിട്ട് വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം പിറവത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പെരുമ്പടവത്തെ വീട്ടിൽ എത്തിച്ചപ്പോൾ ജോർജിന്റെ സഹോദരൻ ജോയിയാണ് മൃതദേഹം മാറിപ്പോയതു തിരിച്ചറിഞ്ഞത്.തുടർന്ന് ഏജൻസിക്കാർ തന്നെ മൃതദേഹം തിരികെ കൊണ്ടുപോയി. മാറിപ്പോയ മൃതദേഹം മറ്റൊരു ജോർജിന്റേതാണെന്നാണു സൂചന.
പെട്ടിയുടെ പുറത്ത് പേരു വിവരങ്ങൾ ഒട്ടിച്ചപ്പോൾ പിഴവുണ്ടായിയെന്നാണു നിഗമനം.
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന ജോർജ് ഭാര്യ ഷൈനിക്കും മകൻ എബിനുമൊപ്പം മുംബൈയിൽ താമസിക്കുകയായിരുന്നു. മുംബൈയിൽ നിന്ന് ഇന്നലെ രാത്രി വൈകി ജോർജിന്റെ മൃതദേഹം പെരുമ്പടവത്തെ വീട്ടിൽ എത്തിച്ചു. ഇന്നു 11ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പെരുമ്പടവം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

