നെടുങ്കണ്ടം ∙ നെടുങ്കണ്ടം മേഖലയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ എന്തു ചെയ്യണമെന്നാണ് ഇപ്പോൾ പ്രധാന ചർച്ച. കല്ലാർ ഡാമിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം ഉണ്ടായ അതിതീവ്ര മഴയെത്തുടർന്ന് അതിവേഗം നിറഞ്ഞ ഡാം പുലർച്ചെ 4.10ന് തുറന്നു വിട്ടിരുന്നു. എന്നാൽ, മുൻകരുതൽ എന്ന രീതിയിൽ മുൻപേ തന്നെ ഡാമിലെ വെള്ളം ഒഴുക്കി വിട്ടിരുന്നെങ്കിൽ മുണ്ടിയെരുമ, തൂക്കുപാലം മേഖലകളിലെ വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
അപ്രതീക്ഷിതമായി പുലർച്ചെ ഒഴുക്കി വിട്ട
വെള്ളം അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള കല്ലാർമുക്ക്, തൂവൽ, ഇടിത്തോപ്പ്, മേലെചിന്നാർ, പെരിഞ്ചാംകുട്ടി മേഖലകളിൽ കനത്ത നാശം വിതച്ചു. മൂന്ന് കാറുകളും പത്തിലധികം ഇരുചക്രവാഹനങ്ങളും ഒട്ടേറെ പാലങ്ങളും കിണറുകളിലെ മോട്ടറുകളും റോഡുകളും ഏക്കർ കണക്കിന് കൃഷിയിടങ്ങളും മഴവെള്ളപ്പാച്ചിലിൽ നശിച്ചു. കൃത്യമായ മുന്നറിയിപ്പ് നൽകാതെയാണ് അധികൃതർ ഡാം തുറന്നതെന്നാണ് ആക്ഷേപം.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനോ ജാഗ്രത പാലിക്കുന്നതിനോ സമയം ലഭിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

