കൊടുമൺ∙ നിലവിൽ ശമ്പളത്തിന് ആനുപാദികമായ ഉയർന്ന പെൻഷൻ വർദ്ധിപ്പിച്ച് നൽകുമ്പോൾ മിനിമം ഇപിഎഫ് പെൻഷൻ (എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പെൻഷൻ പദ്ധതി) 7500 രൂപയായി ഉയർത്തണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എംപ്ലോയിസ് പെൻഷൻ സ്കീം 1995പ്രകാരം ഇപിഎഫ് പെൻഷൻ ലഭിക്കുന്നവരുടെ മിനിമം പെൻഷനിൽ നിന്ന് കമ്മ്യൂട്ടേഷൻ നടത്തി കാലാവധി കഴിഞ്ഞിട്ടും പൂർണ്ണമായ പെൻഷൻ പുനസ്ഥാപിച്ചിട്ടില്ല. പെൻഷൻ പദ്ധതി തുടങ്ങി 30 വർഷമായിട്ടും മിനിമം പെൻഷൻ മാത്രം ലഭിച്ചു കൊണ്ട് ഇരിക്കുന്നു.
അങ്ങാടിക്കൽ വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ് ഉദ്ഘാടനം ചെയ്തു. സജി കെ സൈമൺ, പി കെ മുരളി,നിഖിൽ ചെറിയാൻ, അനീഷ് ഗോപിനാഥ്, മുരളി മേപ്പുറത്ത്, സജി കൊടുമുടി, മനോജ് ഡേവിഡ് കോശി, ശ്രീകുമാർ, മനോജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

