പത്തനംതിട്ട ജില്ലയിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിനെതിരെ ഗൺമാൻ അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മൊഴി നൽകി.
സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജ് പറഞ്ഞിട്ടാണ് നൽകിയതെന്നാണ് അഭിലാഷിന്റെ വെളിപ്പെടുത്തൽ. കൂടാതെ, കെഎസ്യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷിന്റെ മൊഴിയിലുണ്ട്.
സമരക്കാർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 25നാണ് വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്.
ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. എന്നാൽ ആയുധം കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.
മന്ത്രിയുടെ ഗൺമാന്റെ പരാതിയിലാണ് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്. സംഭവത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ, വി.വി.അക്ഷയ്, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, അഹമ്മദ് യാസിൻ എന്നിവർ രണ്ടാഴ്ച റിമാൻഡിലാവുകയും ചെയ്തിരുന്നു.
പ്രതിഷേധത്തിനിടയിൽ ഉണ്ടായ ഉന്തിലും തള്ളിലുമാണ് കഴുത്തിനു പരുക്കേറ്റതെന്നു മന്ത്രി വീണാ ജോർജ് പിന്നീട് മൊഴി നൽകിയിരുന്നു. സംഭവസമയത്ത് മന്ത്രിക്കു സുരക്ഷയൊരുക്കാൻ റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന, കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്ഐ അനൂപ്, ഗ്രേഡ് എസ്ഐ പ്രകാശ്, സിപിഒ അഖിൽ എന്നിവരും ആയുധം കൊണ്ടുള്ള ആക്രമണം നടന്നിട്ടില്ലെന്നാണു മൊഴി നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

