മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിൽ കീമോതെറപ്പി ഡേ കെയർ സെന്ററിൽ പൊടി ശല്യവും ശബ്ദ മലിനീകരണവും അസഹ്യം. രോഗികൾ ദുരിതത്തിൽ.
ആശുപത്രി കെട്ടിടത്തിന്റെ മൂന്നാംനിലയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ നിന്ന് ഉയരുന്ന ശബ്ദവും സിമന്റ് പൊടിയുമാണ് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് പൊട്ടിക്കലും പൊളിക്കലും ഉറപ്പിക്കലും അടങ്ങുന്ന ജോലികളാണ് നടന്നുവരുന്നത്.
ഇവിടെ നിന്ന് ഉയരുന്ന വലിയ ശബ്ദവും പൊടിയും താഴെ ചികിത്സയ്ക്കായി ഊഴം കാത്തിരിക്കുന്ന കാൻസർ രോഗികളുടെ അടുത്തേക്കാണ് എത്തുന്നത്. രാവിലെ നിർമാണ ജോലികൾ ആരംഭിച്ച് വൈകിട്ട് നിർത്തുന്നതു വരെ രോഗികളും ഇവിടെ ചികിത്സയ്ക്കായി എത്തുന്നുണ്ട്.
പൊടിയും ശബ്ദവും ചികിത്സ നടക്കുന്ന ഭാഗത്തേക്ക് എത്താതിരിക്കാൻ ആവശ്യമായ മുൻകരുതൽ ഒന്നും ഇവിടെ ഒരുക്കിയിട്ടുമില്ല. രോഗികൾ ചെവി പൊത്തിയും മാസ്ക് ധരിച്ചും വളരെ വിഷമിച്ചാണു ചികിത്സ തേടി മടങ്ങുന്നത്.
കെട്ടിട നിർമാണ ജോലികൾ മാസങ്ങളോളം നീളും എന്ന സൂചനയാണ് ബന്ധപ്പെട്ടവർ നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

