മുട്ടം ∙ ഒട്ടേറെ ഓഫിസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നിടത്തേക്ക് കടന്നുപോകുന്ന കോടതി റോഡ് തകർന്നു. റോഡ് തകർന്നിട്ട് 6 മാസത്തിലേറെ ആയെങ്കിലും അധികാരികൾക്ക് അനക്കമില്ല. വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ സഞ്ചരിക്കുന്ന റോഡാണിത്. കോടതികൾ സ്ഥിതി ചെയ്യുന്ന കോടതി സമുച്ചയം, ജില്ലാ ജയിൽ, ഐഎച്ച്ആർഡി സ്കൂൾ, വനിതാ ഹോസ്റ്റൽ, പോളിടെക്നിക് കോളജ്, വ്യവസായ പ്ലോട്ട്, മൈത്രിനഗർ കോളനി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രധാന റോഡാണിത്.
തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽനിന്നു കോടതി ഭാഗത്തേക്കുള്ള ഒരു കിലോമീറ്ററോളം റോഡ് പൂർണമായി ടാറിങ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ട് കിടക്കുകയാണ്. കുഴികളിൽ ചാടി ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും അപകടത്തിൽ പെടുന്നതും പതിവാണ്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

