പാലാ ∙ സ്വർണ മോഷണം ഉൾപ്പെടെയുള്ള ഒട്ടേറെ ആരോപണങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ചിലർ ഉന്നയിക്കുന്നതെന്നും എന്നാൽ കട്ടൻകാപ്പിയുടെ അഴിമതി പോലും താനോ ഡയറക്ടർ ബോർഡ് അംഗങ്ങളോ നടത്തിയിട്ടില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. മീനച്ചിൽ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ആധ്യാത്മിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഒരു നഷ്ടവും വരുത്തിയിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഒട്ടേറെ ഹൈന്ദവ സമുദായങ്ങൾ ബോർഡ് നടത്തിയ അയ്യപ്പസംഗമത്തിനു പിന്തുണ നൽകിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗീതാ പഠനകേന്ദ്രങ്ങൾ ആരംഭിക്കും. ആനുകാലിക സംഭവങ്ങളെല്ലാം ഭയപ്പെടുത്തുന്നതാണ്.
ഇതിനു പരിഹാരം കാണുന്നതിന് പുതിയ തലമുറയ്ക്ക് കാരുണ്യവും സ്നേഹവും അറിവും പകർന്നു നൽകുകയാണു വേണ്ടത്.
ഇതിനു പ്രചോദനം നൽകുന്നതാണ് നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ആധ്യാത്മിക പ്രവർത്തനങ്ങൾ– പി.എസ്.പ്രശാന്ത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

