റെയിൽവേ ഗേറ്റുകൾഅടയ്ക്കും;
ആലപ്പുഴ ∙ തുറവൂർ, ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ വയലാർ ലവൽ ക്രോസ് ഇന്നു രാവിലെ 8 മുതൽ 28നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ തൊട്ടടുത്ത ലവൽ ക്രോസുകൾ വഴി പോകണം.∙ മാരാരിക്കുളം, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കലവൂർ ലവൽ ക്രോസ്, റേഡിയോ സ്റ്റേഷൻ ലവൽ ക്രോസ് എന്നിവ ഇന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും.
വാഹനങ്ങൾ തൊട്ടടുത്ത ലവൽ ക്രോസുകൾ വഴി പോകണം.
ട്രാൻസ്പോർട്ട് അദാലത്ത് നാളെ
ചേർത്തല∙ വിവിധ കാരണങ്ങളാൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്ത അപേക്ഷകൾ തീർപ്പാക്കുന്നതിനായി നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ ചേർത്തല സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അദാലത്ത് നടത്തും. കോടതി നടപടികളിലേക്ക് പോയിട്ടുള്ള എംവിഡി, പൊലീസ് ഇചെലാൻ അടയ്ക്കുന്നതിനുള്ള സൗകര്യം അദാലത്തിലുണ്ട്. വാഹന ഉടമകൾ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് ഓഫിസർ സി.
ചന്ദ്രഭാനു അറിയിച്ചു. ഫോൺ: 0478 2816248, 9188917332
പോസ്റ്റൽ അദാലത്ത് 30ന്
ആലപ്പുഴ ∙ തപാൽ ഡിവിഷന്റെ അദാലത്ത് 30നു രാവിലെ 10 മുതൽ ആലപ്പുഴ തപാൽ അധികാരിയുടെ ഓഫിസിൽ നടത്തും.
ഡിവിഷന്റെ പരിധിയിലുള്ള (അരൂർ മുതൽ തോട്ടപ്പള്ളി വരെ) തപാൽ വിതരണം, റജിസ്ട്രേഷൻ, പാഴ്സൽ, മണി ഓർഡർ, സേവിങ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെപ്പറ്റിയുള്ള പരാതികൾ 26നു മുൻപ് മാനേജർ, കസ്റ്റമർ കെയർ സെന്റർ, തപാൽ സൂപ്രണ്ട് ഓഫിസ്, ആലപ്പുഴ – 688012 എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ എത്തിക്കണം. കവറിനു പുറത്ത് തപാൽ അദാലത്ത് എന്നു രേഖപ്പെടുത്തണം.
മുൻ അദാലത്തുകളിൽ പരിഗണിച്ച പരാതികൾ ഇനി പരിഗണിക്കില്ല.
ഫെസിലിറ്റേറ്റർ ഒഴിവ്
മാന്നാർ∙ പഞ്ചായത്തിലേക്കു കരാറടിസ്ഥാനത്തിൽ കമ്യുണിറ്റി വിമൻസ് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമൻസ് സ്റ്റഡീസ് / ജെൻഡർ സ്റ്റഡീസ്, സൈക്കോളജി സോഷ്യൽ വർക്ക്, സോഷ്യോളജി, കൗൺസലിങ് പരിചയം അഭികാമ്യം.
ഐസിഡിഎസ് സൂപ്പർവൈസർ, മാന്നാർ പഞ്ചായത്ത് ഓഫിസ്, മാന്നാർ 689622, എന്ന വിലാസത്തിൽ 30ന് മുൻപ് അപേക്ഷ സമർപ്പിക്കണം.
ശങ്കേഴ്സിൽ പാരാമെഡിക്കൽ പ്രവേശനം
ആലപ്പുഴ ∙ പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഒരുക്കുന്ന വിവിധ പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളായ ബിഎംഎൽടി (ലാബ്), ബിആർഎംഐടി( റേഡിയോളജി, എക്സ് റേ, സിടി ആൻഡ് എം ആർ ഐ സ്കാൻ) എന്നിവയിലേക്ക് ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ, എറണാകുളം സെന്ററുകളിൽ അഡ്മിഷൻ തുടരുന്നു. ഫോൺ: 9447225340 (ആലപ്പുഴ), 9446180933(എറണാകുളം)
ഹജ് സാങ്കേതിക പഠന ക്ലാസ് നാളെ
ആലപ്പുഴ∙ കേരള സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 2026ലെ ഹജ് തീർഥാടനത്തിനു പോകുന്നവർക്കുള്ള ജില്ലാതല ആദ്യഘട്ട
ഹജ് സാങ്കേതിക പഠന ക്ലാസ് നാളെ രാവിലെ 8.30ന് പുന്നപ്ര-വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം ജുമ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ് കമ്മിറ്റി അംഗം എം.എസ്.അനസ് ഹാജി മനാറ അധ്യക്ഷത വഹിക്കും.
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ മുഴുവൻ ഹാജിമാരും വെയ്റ്റിങ് ലിസ്റ്റിൽ 6000 വരെയുള്ള ഹാജിമാരും ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയ്നിങ് ഓർഗനൈസർ സി.എ.മുഹമ്മദ് ജിഫ്രിയും അസിസ്റ്റന്റ് ട്രെയ്നിങ് ഓർഗനൈസർ ടി.എ.അലിക്കുഞ്ഞ് ആശാനും അറിയിച്ചു.
9495188038, 9895816659.
വിദ്യാർഥിനികൾക്ക് സ്കോളർഷിപ്
ആലപ്പുഴ ∙ കേരള കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളിൽ 2024–25 ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർഥിനികൾക്കുള്ള ഉപരിപഠന സ്കോളർഷിപ് 10,000 രൂപ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോം സൗജന്യമായി ബോർഡിന്റെ എല്ലാ ഓഫിസുകളിൽനിന്നും https://www.coirworkerswelfarefund.Kerala.gov.in എന്ന ബോർഡിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും.
മുണ്ടിനീര്: 21 ദിവസം സ്കൂളിന് അവധി
തൃക്കുന്നപ്പുഴ∙ തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള പല്ലന ഗവ.
എൽപി സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തും ഇന്നുമുതൽ 21 ദിവസം ഈ സ്കൂളിനു കലക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ ആരോഗ്യ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്നു നടത്തണമെന്ന് കലക്ടർ നിർദേശിച്ചു.
മുറ്റത്തൊരു മീൻതോട്ടം പദ്ധതി
ആലപ്പുഴ ∙ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യക്കൃഷി പദ്ധതിയിൽ മുറ്റത്തൊരു മീൻതോട്ടം (പടുതാക്കുളം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അര സെന്റ് പടുതാക്കുളമുള്ള കർഷകർക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ഫിഷറീസ് വകുപ്പ് നൽകും. കൂടുതൽ വിവരങ്ങൾ ജില്ലാ ഓഫിസിലും മത്സ്യഭവനുകളിലും ലഭിക്കും.
0477 2252814, 0477 2251103.
യോഗ പരിശീലകൻ ഒഴിവ്
തെക്കേക്കര ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്കൂൾ കുട്ടികൾക്കുള്ള യോഗ പരിശീലനത്തിനായി ദിവസവേതന അടിസ്ഥാനത്തിൽ പരിശീലകനെ നിയമിക്കുന്നു. അപേക്ഷകൾ മെഡിക്കൽ ഓഫിസർ, ഗവ.ആയുർവേദ ഡിസ്പെൻസറി, തെക്കേക്കര, പല്ലാരിമംഗലം–690107 എന്ന വിലാസത്തിൽ 30 നു മുൻപായി ലഭിക്കണം.
മാടത്താനിക്കരിപാടശേഖരംപൊതുയോഗം
വേണാട്ടുകാട് ∙ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ വടക്കേക്കരി മാടത്താനിക്കരി പാടശേഖരത്തിന്റെ പൊതുയോഗം കൃഷിഭവന്റെ നേതൃത്വത്തിൽ 25ന് രാവിലെ 11നു വേണാട്ടുകാട് ജെട്ടിക്കു സമീപം നടക്കും.
പൊതുയോഗത്തിൽ പങ്കെടുക്കാൻ വരുന്നവർ 2025-26 വർഷത്തെ കരം അടച്ച രസീത്, ആധാർ കാർഡ് എന്നിവ കൊണ്ടുവരണം. പാടശേഖരത്തിൽ അംഗങ്ങളായിട്ടുള്ള എല്ലാ കർഷകരും പൊതുയോഗത്തിൽ പങ്കെടുക്കണമെന്നു കൃഷി ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

