ഭക്ഷണം കഴിച്ചോ ? വിജയ് ആദ്യം തിരക്കി- Vijay | Tamil Nadu CM | Manorama Online
Read Full Article
ഓൺലൈൻ ഡെസ്ക്
Published: September 02, 2026 12:05 AM IST
1 minute Read
തമിഴ്നാട് മുഖ്യമന്ത്രി വിജയ് സേലം ജില്ലയിലൂടെ യാത്ര ചെയ്തപ്പോൾ കണ്ട വൃദ്ധ ചെല്ലത്തിനൊപ്പം (Image Credit: X/CMOTamilnadu)
സേലം ∙ തമിഴ്നാട്ടിലെ സേലം ജില്ലയിൽ താമസിക്കുന്ന വൃദ്ധയായ ചെല്ലത്തിന് ചൊവ്വാഴ്ച മറക്കാനാവാത്ത ദിവസമാണ്.
സാധാരണ ദിവസം പോലെ പാടത്ത് പണിക്കിറങ്ങിയ ചെല്ലത്തിനെ കാണാനായി ഉച്ചയ്ക്ക് വിജയ് അപ്രതീക്ഷിതമായി എത്തി. മേട്ടൂർ ജലവൈദ്യുത നിലയത്തിലേക്ക് പോയി മടങ്ങും വഴി സേലം വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് വിജയ് റോഡരികിലെ കൃഷിയിടത്ത് മുൻകൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലമെത്തിയപ്പോൾ വാഹനത്തിൽനിന്നും പുറത്തിറങ്ങിയത്.
ഇവിടെ വയലുകളിൽ ജോലി ചെയ്യുന്ന പ്രായമായ സ്ത്രീകളെ കണ്ടതോടെയാണ് മുഖ്യമന്ത്രി വാഹനത്തിൽ നിന്ന് ഇറങ്ങി അവർക്ക് അരികിലേക്ക് എത്തിയത്.
What you should read next
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ ആളുകൾ കൂടുന്നത് കണ്ടാണ് ചെല്ലം എന്ന വൃദ്ധ അങ്ങോട്ടുപോയത്.
മുഖ്യമന്ത്രി വിജയിനെ കണ്ടയുടനെ ചെല്ലം അരികിലേക്ക് ഓടിയെത്തി. ഒരു മടിയും കൂടാതെ വിജയ് വൃദ്ധയെ തന്നിലേക്ക് ചേർത്തുനിർത്തി.
വിജയുടെ കൈ പിടിച്ച ചെല്ലത്തിനോടു ഭക്ഷണം കഴിച്ചോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ഭക്ഷണം കഴിച്ചില്ലെന്നും കാണാനായി കാത്തിരക്കുകയായിരുന്നെന്നും വൃദ്ധ മറുപടി നൽകി.
ഇതോടെ മുഖ്യമന്ത്രി തന്റെ സൺഗ്ലാസ് ചെല്ലത്തിനെ അണിയിച്ചു. ചെല്ലം വിജയ്ക്കൊപ്പം കൈകൾ ഉയർത്തി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്.
What you should read next
സിനിമകളിൽ കാണുന്നതുപോലെതന്നെയാണ് വിജയ് എന്ന ചെല്ലം പറഞ്ഞു. ഒപ്പം അദ്ദേഹത്തിനൊപ്പം ചെലവിട്ട
സമയം തന്റെ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുമെന്നും ഇത് ഒരു കോടി രൂപ നേടിയതിനു തുല്യമാണെന്നും ചെല്ലം പറഞ്ഞു. പിരിയും നേരും പോയി ഭക്ഷണം കഴിക്കാനും വിജയ് ചെല്ലത്തെ നിർബന്ധിച്ചു.
അതേസമയം മുഖ്യമന്ത്രിയെ ഇത്രയും നേരം അടുത്തുകിട്ടിയിട്ടും തന്റെ ആവശ്യമായ നഷ്ടപ്പെട്ട റേഷൻ കാർഡ് അടക്കമുള്ള കാര്യങ്ങൾ പറയാൻ ചെല്ലം മറന്നുപോയെന്നും പിന്നീട് മാധ്യമങ്ങളോടു അവർ പറഞ്ഞു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/CMOTamilnadu എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
English Summary:
mo-politics-parties-tamizhaga-vetri-kazhagam-tvk mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-entertainment-movie-vijay mo-news-world-countries-india-indianews mo-news-national-states-tamilnadu 3ma2kkaib8atd6o2cd5jp005hd
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

