പെരുമ്പടപ്പ്∙ വായ്പ തുക തിരിച്ചടക്കാത്തതിനാൽ, വീട്ടുകാരില്ലാത്ത സമയം നോക്കി വീട് താഴിട്ടു പൂട്ടി ജപ്തി ചെയ്ത് സ്വകാര്യ ഹൗസിങ് ഫിനാൻസ് സ്ഥാപനം. പള്ളുരുത്തി കോണം സ്വദേശിനിയായ നാലുകണ്ടത്തിൽ സജിതയുടെ വീടാണ് ഫിനാൻസ് സ്ഥാപനം താഴിട്ടു പൂട്ടി സീൽ വച്ചത്.
2017-ൽ സജിത 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. പിന്നീട് 13.8 ലക്ഷം രൂപയോളം തിരിച്ചടയ്ക്കുകയും ചെയ്തു.
എന്നാൽ, ഏതാനും മാസങ്ങളായി തിരിച്ചടവ് മുടങ്ങി.
ഇതേത്തുടർന്ന് മുന്നറിയിപ്പില്ലാതെ സ്ഥാപന ജീവനക്കാരെത്തി വീട് കുത്തിത്തുറന്ന ശേഷം രണ്ട് താഴുകൾ ഉപയോഗിച്ച് വീട് പൂട്ടുകയായിരുന്നുവെന്ന് സജിത പറയുന്നു. അയൽവീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സജിത എത്തിയെങ്കിലും വീട് തുറന്നു നൽകാൻ സ്ഥാപന ജീവനക്കാർ തയാറായില്ല.
സജിതയുടെ മകളുടെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി സ്ഥിരമായി കഴിക്കുന്ന മരുന്ന് എടുക്കാൻ പോലും അനുവദിച്ചില്ലെന്നും പറയുന്നു.
ഭർത്താവ് മരിച്ച ശേഷം പെട്ടിക്കട നടത്തിവരികയാണ് സജിത.
ഭർത്താവ് ഉപേക്ഷിച്ചു പോയ മകളും കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. സംഭവമറിഞ്ഞെത്തിയ കൗൺസിലർ അഭിലാഷ് തോപ്പിലും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് താഴുകൾ പൊളിച്ചു നീക്കി വീട്ടുകാരെ അകത്തു കയറ്റി.
ഇനിയും 13 ലക്ഷം രൂപ കൂടി അടയ്ക്കണമെന്നാണ് സ്ഥാപനം നൽകിയിരിക്കുന്ന നിർദേശം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

